മോറ കൊടുങ്കാറ്റ്: ബംഗ്ലാദേശിന് ശേഷം വടക്കു കിഴക്കൻ ഇന്ത്യയിലും നാശനഷ്ടങ്ങൾ വിതയ്ക്കുന്നു

മെയ് 30, 31 തിയ്യതികളില്‍ 60 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റ് മിസോറാം, ത്രിപുര എന്നിവിടങ്ങളിലൂടെ കടന്ന് പോകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നു. തെക്കന്‍ അസ്സാം, മേഘാലയ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലൂടെ മണിക്കൂറില്‍ 45-65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും പ്രവചനമുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളിലും കനത്ത കാറ്റ് വീശും.

മോറ കൊടുങ്കാറ്റ്: ബംഗ്ലാദേശിന് ശേഷം വടക്കു കിഴക്കൻ ഇന്ത്യയിലും നാശനഷ്ടങ്ങൾ വിതയ്ക്കുന്നു

ബംഗ്ലാദേശില്‍ നാശനഷ്ടങ്ങള്‍ വിതച്ചതിന് ശേഷം മോറ കൊടുങ്കാറ്റ് വടക്കുകിഴക്കന്‍ ഇന്ത്യയിലേയ്ക്ക് പ്രവേശിച്ചു. ത്രിപുര, മിസോറാം, മണിപ്പൂര്‍, നാഗാലാന്റ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

മെയ് 30, 31 തിയ്യതികളില്‍ 60 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റ് മിസോറാം, ത്രിപുര എന്നിവിടങ്ങളിലൂടെ കടന്ന് പോകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നു. തെക്കന്‍ അസ്സാം, മേഘാലയ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലൂടെ മണിക്കൂറില്‍ 45-65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും പ്രവചനമുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളിലും കനത്ത കാറ്റ് വീശും.

ചൊവ്വാഴ്ച മിസോറാമില്‍ കനത്ത കാറ്റിലും മഴയിലും എണ്‍പതോളം വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. സായ്ഹ ജില്ലാ ആശുപത്രിയിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. സെച്ചിപ് ജില്ലയില്‍ ഒരു പള്ളിയുള്‍പ്പടെ പത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി.

മെയ് 26 ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രേഖപ്പെടുത്തിയിരുന്നു. അത് വളരെ വേഗം തന്നെ കൊടുങ്കാറ്റായി രൂപാന്തരം കൊള്ളുകയായിരുന്നു. തായ് ഭാഷയില്‍ കടലിന്റെ നക്ഷത്രം എന്നര്‍ത്ഥം വരുന്ന മോറ എന്നാണ് കൊടുങ്കാറ്റിനെ വിളിയ്ക്കുന്നത്.

ചൊവ്വാഴ്ച രാവിലെ ആറ് മണിയ്ക്ക് തന്നെ മോറ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ജില്ലയില്‍ എത്തിയിരുന്നു. തീരപ്രദേശങ്ങളിലെ അര ലക്ഷത്തോളം ആളുകളെ ഒഴിപ്പിയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഒരു കുഞ്ഞ് ഉള്‍പ്പടെ നാല് പേര്‍ കോക്‌സ് ബസാറില്‍ മരിച്ചിരുന്നു. 71 തൊഴിലാളികളുമായി പോയിരുന്ന ഏഴ് മീന്‍പിടുത്ത ബോട്ടുകളും കാണാതായിട്ടുണ്ട്.

ബംഗ്ലാദേശിലെ ചിറ്റാഗോങിലേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോയിരുന്ന ഐഎന്‍എസ് സുമിത്രയും മോറ കൊടുങ്കാറ്റില്‍ കുടുങ്ങി. എന്‍എസ് സുമിത്ര ഇതുവരെ 18 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ചിറ്റാഗോങിൽ തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

Story by