ലീലാ സാംസണിനെതിരെ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ലീലാ സാംസണ്‍ കലാകേന്ദ്രങ്ങളില്‍ ഉന്നതമായ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാരിന്റെ അമിതമായ ഇടപെടല്‍ ആരോപിച്ചു 2015ല്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേര്‍സണ്‍ സ്ഥാനം ഇവര്‍ ഒഴിഞ്ഞിരുന്നു.

ലീലാ സാംസണിനെതിരെ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

മുന്‍ സെന്‍സര്‍ബോര്‍ഡ് അംഗവും പ്രശസ്ത ഭരതനാട്യകലാകരിയുമായ ലീലാ സാംസണിനെതിരെ സാമ്പത്തിക ക്രമക്കേട്‌ ആരോപിച്ചു സി.ബി.ഐ അന്വേഷണത്തിനു കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 2009-2010 ല്‍ ലീലാ ഡയറക്ടര്‍ ആയിരുന്ന കാലയളവില്‍ ചെന്നൈ കലാക്ഷേത്ര ഫൌണ്ടേഷന്‍ പുനര്‍നിര്‍മ്മാണത്തില്‍ പ്രയോജനകരമല്ലത്ത നിലയില്‍ ഏകദേശം ആറര കോടി രൂപയുടെ ധനവിനയോഗം നടന്നു എന്നാരോപിച്ചാണ് അന്വേഷണം നടക്കുക.

കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ്‌ ശര്‍മ്മയുടെ അനുമതി ലഭ്യമാകുന്നതോടെ സി.ബി.ഐ അന്വേഷണം ആരംഭിക്കും.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ലീലാ സാംസണ്‍ കലാകേന്ദ്രങ്ങളില്‍ ഉന്നതമായ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാരിന്റെ അമിതമായ ഇടപെടല്‍ ആരോപിച്ചു 2015ല്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേര്‍സണ്‍ സ്ഥാനം ഇവര്‍ ഒഴിഞ്ഞിരുന്നു.

1994ല്‍ നിയമം പാസാക്കിയാണ് ഭാരത കലാക്ഷേത്രം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഒന്നാം യു.പി.എ സര്‍ക്കാര്‍ 2005ല്‍ ലീലയെ ഇതിന്റെ ഡയറക്ടറാക്കിയിരുന്നു. 2012 വരെ ലീലാ സാംസണ്‍ ഇതേ സ്ഥാനത്തു തുടരുകയും ചെയ്തിരുന്നു. കോണ്ഗ്രസ് നേതൃത്വത്തിനോട് അടുത്തു നില്‍ക്കുന്ന ഈ കലാകാരി 2014 ഒക്ടോബറില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിനു മുന്‍പായി കാലാവധി തീരാന്‍ ആറു മാസത്തിലധികം ശേഷിക്കെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിച്ചതും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കലാക്ഷേത്രയുടെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തികം അന്വേഷിക്കുന്നതിനൊപ്പം സംഗീത നാടക അക്കാദമി ചെയര്‍പേര്‍സണ്‍ ആയിരിക്കുമ്പോള്‍ ലീല നടത്തിയ നിയമനങ്ങളെ കുറിച്ചും സാംസ്ക്കാരിക വകുപ്പ് തയ്യാറെടുക്കുന്നു.