എം എസ് ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ട്വിറ്ററില്‍

ചൊവ്വാഴ്ച ധോണി ആധാര്‍ കാര്‍ഡ് എടുക്കുന്നതിനായി നല്‍കിയ അപേക്ഷ കോമണ്‍ സര്‍വീസ് സെന്‌റര്‍ ട്വീറ്റ് ചെയ്തിരുന്നു. അത് പിന്നീട് നീക്കം ചെയ്യപ്പെട്ടു. ധോണിയുടെ വ്യക്തിവിവരങ്ങളും അതില്‍ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ആ ട്വീറ്റ് ലൈക്ക് ചെയ്തിരുന്നു.

എം എസ് ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ട്വിറ്ററില്‍

ക്രിക്കറ്റ് താരവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ എം എസ് ധോണിയുടെ ആധാര്‍ വിവരങ്ങള്‍ പുറത്ത്. ട്വിറ്ററിലാണ് സംഭവം.

ചൊവ്വാഴ്ച ധോണി ആധാര്‍ കാര്‍ഡ് എടുക്കുന്നതിനായി നല്‍കിയ അപേക്ഷ കോമണ്‍ സര്‍വീസ് സെന്‌റര്‍ ട്വീറ്റ് ചെയ്തിരുന്നു. അത് പിന്നീട് നീക്കം ചെയ്യപ്പെട്ടു.

ധോണിയുടെ വ്യക്തിവിവരങ്ങളും അതില്‍ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ആ ട്വീറ്റ് ലൈക്ക് ചെയ്തിരുന്നു. ധോണി ആധാര്‍ കാര്‍ഡ് എടുക്കുന്നതിനായു ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്ന ചിത്രവും ഒപ്പമുണ്ടായിരുന്നു.ധോണിയുടെ ഭാര്യ സാക്ഷിയാണ് ഈ വിവരം മന്ത്രിയെ അറിച്ചത്. അദ്ദേഹത്തിന്‌റെ ട്വീറ്റിന് മറുപടിയായി സ്വകാര്യത എന്നൊന്നില്ലേയോന്ന് അവര്‍ ട്വീറ്റ് ചെയ്തു. മന്ത്രി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് വാസ്തവം മനസ്സിലാക്കിയപ്പോള്‍ വേണ്ട നടപടി എടുക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.