മഹാരാഷ്ട്രയിലെ ഇടതു തുരുത്തായി ദഹാനു
സീറ്റ് പിടിച്ചെടുക്കുന്നതിനോടൊപ്പം തന്നെ നാല്പതിനായിരത്തോളം വോട്ട് വർദ്ധപ്പിക്കാനും നിക്കോളെക്കായി
ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് കൊണ്ട് സിപിഐഎമ്മിന് ഒരു എംഎൽഎ. വിനോദ് ഭിവ നികോളെ ദഹാനുവിൽ നിന്ന് മഹാരഷ്ട്ര നിയമസഭയിലേക്ക് ജയിച്ചു കയറിയത് ബിജെപിയുടെ ധനാരെ പാസ്കല്‍ ജന്യയെ 4707 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്.
1978 ലും 2009 ലും സിപിഐഎം വിജയിച്ച മണ്ഡലമായ ദഹാനു മഹാരാഷ്ട്രയിലെ സിപിഐമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് . ഇവിടെ സീറ്റ് പിടിച്ചെടുക്കുന്നതിനോടൊപ്പം തന്നെ നാല്പതിനായിരത്തോളം വോട്ട് വർദ്ധപ്പിക്കാനും നിക്കോളെക്കായി. നേരത്തെ ശിവസേന വിട്ട് വന്നവര്‍ നികോളെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.
ദഹാനുവിൽ വിജയിച്ചെങ്കിലും സിറ്റിംഗ് സീറ്റായ കാൽവൻ സിപിഐഎമ്മിന് നഷ്ടമായി. ഇവിടെ സിപിഐഎമ്മിന്റെ ജെപി ഗാവിത് എൻസിപിയുടെ നിതിൻ പവാറിനോട് 6402 വോട്ടുകൾക്കാണ് പരാജയപെട്ടത്.ഇവിടെ ശക്തമായ ത്രികോണ മത്സരമായിരുന്നു നടന്നത്.