ഡെറാഡൂണിലെ സി.പി.ഐ.എം ഓഫീസിനുനേരെ ബി.ജെ.പി ആക്രമണം; ‍ പൊലീസിനെ സാക്ഷി നിർത്തി മർദ്ദനത്തിന് നേതൃത്വം നൽകിയത് എംഎൽഎമാരും നേതാക്കളും

ബി.ജെ.പി മഹാനഗര്‍ ഓഫീസില്‍ നിന്നാണ് റാലി ആരംഭിച്ചത്. ബി.ജെ.പി മഹാന​ഗർ പ്രസിഡന്റ് ഉമേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലായിരുന്നു റാലി. സി.പി.ഐ.എം ഓഫീസിനു മുമ്പിലെത്തിയ പ്രതിഷേധക്കാര്‍ ഓഫീസിനുനേരെ കല്ലെറിയുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച സിപിഐഎം പ്രവർത്തകരും ആക്രമിക്കപ്പെട്ടു

ഡെറാഡൂണിലെ സി.പി.ഐ.എം ഓഫീസിനുനേരെ ബി.ജെ.പി ആക്രമണം; ‍ പൊലീസിനെ സാക്ഷി നിർത്തി മർദ്ദനത്തിന് നേതൃത്വം നൽകിയത് എംഎൽഎമാരും നേതാക്കളും

പൊലീസ് നോക്കി നിൽക്കെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സിപിഐഎം ഓഫിസ് ബിജെപി പ്രവർത്തകർ ആക്രമിച്ചു. കേരളത്തില്‍ ബി.ജെ.പി ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഐഎം ആക്രമിക്കുകയാണെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു ബിജെപി ആക്രമണം. ഓഫീസിനുള്ളിൽ അതിക്രമിച്ചു കടന്ന ബിജെപി പ്രവർത്തകർ സിപിഐഎം കാരെ ക്രൂരമായി മർദ്ദിച്ചു.

ബി.ജെ.പി മഹാനഗര്‍ ഓഫീസില്‍ നിന്നാണ് റാലി ആരംഭിച്ചത്. ബി.ജെ.പി മഹാന​ഗർ പ്രസിഡന്റ് ഉമേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലായിരുന്നു റാലി. സി.പി.ഐ.എം ഓഫീസിനു മുമ്പിലെത്തിയ പ്രതിഷേധക്കാര്‍ ഓഫീസിനുനേരെ കല്ലെറിയുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച സിപിഐഎം പ്രവർത്തകരും ആക്രമിക്കപ്പെട്ടു. ബി.ജെ.പി എം.എല്‍.എമാരായ ഹർബംശ് കപൂർ, മുന്നാ ചൗഹാൻ എന്നിവരും ബിജെപി നേതാക്കളായ ആദിത്യ ചൗഹാൻ, നരേശ് ബൻസൽ, സുനിൽ ഉന്യാൽ എന്നിവരും ആക്രമണത്തിന് നേതൃത്വം നൽകി. സംഘര്‍ഷത്തില്‍ സുരേന്ദ്ര സിങ് സജ്‌വാന്‍, ശിവ പ്രസാദ് ദെവില്‍, ഷേര്‍ സിങ് റാണ, അഭിഷേക് എന്നിവര്‍ക്കു പരുക്കേറ്റതായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി രാജേന്ദ്ര പുരോഹിത് പറഞ്ഞു.

Read More >>