സിപിഐഎം കേന്ദ്ര നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

കേരളത്തില്‍ സിപിഐഎം-സിപിഐ തര്‍ക്കം രൂക്ഷമായത് യോഗത്തില്‍ ചര്‍ച്ചയ്ക്കുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സിപിഐഎം കേന്ദ്ര നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ചൊവ്വാഴ്ച ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ക്ക് മുന്നോടിയായാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. കേരളത്തില്‍ സിപിഐഎം-സിപിഐ തര്‍ക്കം രൂക്ഷമായത് യോഗത്തില്‍ ചര്‍ച്ചയ്ക്കുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിവാദ വിഷയങ്ങളില്‍ സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കൂടി പരസ്യമായി രംഗത്തുവന്ന സാഹചര്യത്തില്‍ വിശദമായ മറുപടി സിപിഐഎം കേന്ദ്രനേതൃത്വം നല്‍കണമോ എന്ന് പിബി, കേന്ദ്രക്കമ്മിറ്റി യോഗങ്ങള്‍ ചര്‍ച്ച ചെയ്യും.ഇപി ജയരാജന്‍ രാജിവയ്ക്കാനിടയായ ബന്ധുനിയമന വിവാദത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പിബി, സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇത്തവണ പിബിയുടെ പരിഗണനയ്ക്ക് വരുമോയെന്ന് വ്യക്തമല്ല.

അതേസമയം ജയരാജന് താക്കീത് നല്‍കി പ്രശ്‌നം അവസാനിപ്പിക്കണമെന്ന നിലപാട് കേന്ദ്രനേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും പിബി, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ചര്‍ച്ച ചെയ്യും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്ക്ണമെന്ന അഭിപ്രായം സിപിഐഎം നേതൃത്വത്തില്‍ ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടക്കും.

Story by