ഗോസംരക്ഷണവും ന്യൂനപക്ഷവേട്ടയും: മോദിയുടെ അകത്തും പുറത്തുമുള്ള ശത്രുക്കള്‍

മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാനുള്ള ഭരണഘടനയില്‍ ഗോവധനിരോധനം കടന്നു വന്നതെങ്ങിനെ? ഗോസംരക്ഷകര്‍ കറുത്ത എരുമകളേക്കാള്‍ വെളുത്ത പശുക്കളെയാണ് ശ്രദ്ധിക്കുന്നത് എന്നു കൂടി വരുമ്പോള്‍ ഗോസംരക്ഷണത്തിലും വംശീയവിദ്വേഷം വന്നുവെന്നാണോ?

ഗോസംരക്ഷണവും ന്യൂനപക്ഷവേട്ടയും: മോദിയുടെ അകത്തും പുറത്തുമുള്ള ശത്രുക്കള്‍

സുർജിത് എസ് ഭല്ല


ആള്‍വാളില്‍ പശുക്കളെ കൊണ്ടുപോകുകയായരുന്ന ആറ് പേരില്‍ ഒരു ഹിന്ദുവും അഞ്ച് മുസ്ലീങ്ങളും ഉണ്ടായിരുന്നു. ഗോസംരക്ഷകര്‍ ഹിന്ദുവിലെ വെറുതെ വിട്ട് മുസ്ലീങ്ങളെ തല്ലിച്ചതച്ചു. അതിലൊരാള്‍ തല്‍ക്ഷണം മരിച്ചു. ഇതില്‍ ഹിന്ദു വിട്ടയയ്ക്കപ്പെട്ടതാണ് ഞാന്‍ കാണുന്ന പ്രധാനപ്പെട്ട വിഷയം. അത് എന്തു കൊണ്ട് സംഭവിച്ചു എന്നും.

നമ്മുടെ അധഃപതിച്ച വ്യവസ്ഥയുടെ പല വശങ്ങള്‍ ഇതില്‍ കാണാം. അത് പശുവിനു വേണ്ടിയുള്ളതായിരുന്നെന്ന് എഴുതിത്തള്ളാം. അങ്ങിനെയാണെങ്കില്‍ അതില്‍ നിന്നും ഹിന്ദു കുറ്റക്കാരന്‍ ആകാത്തെന്തു കൊണ്ട് എന്ന ചോദ്യം വരും. ഇരുകൂട്ടര്‍ക്കും അതില്‍ പങ്കുണ്ടെന്ന് രാജസ്ഥാന്‍ അഭ്യന്തരമന്ത്രി പറയുമ്പോള്‍ അവര്‍ മറക്കുന്നത് ഇത് സോഷ്യല്‍ മീഡിയയുടെ ക്യാമറകള്‍ ഉള്ള കാലമാണെന്നാണ്. പ്രത്യയശാസ്ത്രത്തിന്‌റെ പേരു പറഞ്ഞ് നുണകള്‍ പറയാന്‍ ഇപ്പോള്‍ സാധ്യമല്ല.

ആള്‍വാര്‍ സംഭവം ബിജെപിയേയും ആര്‍ എസ് എസിനേയും വിചാരണക്കൂട്ടില്‍ നിര്‍ത്തി. സ്വാതന്ത്ര്യസമരത്തിന്‌റെ ഊര്‍ജ്ജം പശുസംരക്ഷണനയത്തില്‍ നിന്നാണെന്ന് മന്ത്രിമാര്‍ പറഞ്ഞു. അതുശരി, കൊളോണിയസത്തില്‍ നിന്നും ഇന്ത്യയിലെ ജനങ്ങളുടെ സംരക്ഷണത്തിനായിരുന്നു അതെന്നായിരുന്നു മിക്കവരുടെയും വിചാരം.

പശുക്കളോടുള്ള ഹിന്ദുക്കളുടെ ബാധ മനസ്സിലാകണമെങ്കില്‍ ഇന്ത്യയുടെ ഭരണഘടനയില്‍ തിരയണം. മാര്‍ഗനിര്‍ദ്ദേശതത്വം ന:48 അനുസരിച്ച് 'ആധുനികവും ശാസ്ത്രീയവുമായ രീതിയില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി മൃഗസംരക്ഷണം ചിട്ടപ്പെടുത്തുകയും പശുവിനെയും കിടാക്കളേയും അറക്കുന്നത് നിരോധിക്കുകയും സംസ്ഥാനങ്ങള്‍ ചെയ്യാവുന്നതാണ്' എന്ന് പറയുന്നു. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാനുള്ള ഭരണഘടനയില്‍ ഗോവധനിരോധനം കടന്നു വന്നതെങ്ങിനെ? ഗോസംരക്ഷകര്‍ കറുത്ത എരുമകളേക്കാള്‍ വെളുത്ത പശുക്കളെയാണ് ശ്രദ്ധിക്കുന്നത് എന്നു കൂടി വരുമ്പോള്‍ ഗോസംരക്ഷണത്തിലും വംശീയവിദ്വേഷം വന്നുവെന്നാണോ? ഭരണഘടനയില്‍ അങ്ങിനെ തരംതിരിവില്ല.

ഹിന്ദു വിദ്വാന്മാരായ വിവേകാനന്ദനും സവര്‍ക്കറും എഴുതിയതിലും ഹിന്ദു പുരാണങ്ങളായ രാമായണത്തിലും മഹാഭാരതത്തിലുമൊന്നും പശുവാരാധന അത്രയ്ക്കില്ല. ബീഫ് കഴിക്കാത്ത ബ്രാഹ്മണന്‍ ബ്രാഹ്മണന്‍ അല്ലാതിരുന്ന ഒരു കാലം ഇന്ത്യയില്‍ ഉണ്ടായിരുന്നെന്ന് വിവേകാനന്ദന്‍. നല്ല കാളകളെ കൊല്ലുന്നത് കാര്‍ഷികവൃത്തിയെ ബാധിക്കുന്നു എന്നതു കൊണ്ട് ഗോവധം നിര്‍ത്തിയതാണ്.

സവര്‍ക്കര്‍ പശുവിനെ ആരാധിക്കുന്നതിനെ നിരാകരിച്ചിരുന്നു. മനുഷ്യനു ആവശ്യമുള്ള ഒന്നിനെ മതവല്‍ക്കരിക്കുമ്പോള്‍ അതിനു ദൈവീകമായ മാനം വരുമെന്ന് സവര്‍ക്കര്‍ പറഞ്ഞു. ഗോസംരക്ഷണം സാമ്പത്തികയും ശാസ്ത്രീയവുമായ കാര്യങ്ങളെ ആശ്രയിച്ചു മതിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍, ഈ ആഗോളവല്‍ക്കരണത്തിന്‌റെ കാലത്ത് പാലിനായി നമ്മുടെ ശുക്കളെ ആശ്രയിക്കേണ്ട കാര്യമില്ല തന്നെ.

കുറച്ചു നാളുകള്‍ക്ക് മുമ്പ് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത് കേട്ട് ഞാന്‍ അതിശയിച്ചു പോയി. വിദ്യാഭ്യാസവും തൊഴില്‍ സംവരണവും എല്ലാം സാമ്പത്തികമായ അളവുകോല്‍ വച്ച് മതിയെന്നും സതം അതില്‍ ഉള്‍പ്പെടുത്തണ്ട് എന്നുമാണ് അദ്ദേഹം പറഞ്ഞത്. ബീഹാര്‍ തെരഞ്ഞെടുപ്പിന്‌റെ മുമ്പാണ് ഭാഗവത് അത് പറഞ്ഞത്. അത് മോദിയെ തോല്‍പിക്കാന്‍ ആയിരുന്നോ അതോ ശരിക്കും ആര്‍ എസ് എസ് തലവന്‍ പുരോഗമനവാദിയായതാണോ?

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റതിനു ശേഷമാണ് അഖ്‌ലാക്ക് കൊല്ലപ്പെടുന്നത്. ആള്‍വാള്‍ കൊലപാതകം നടന്നത് യുപി തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച ശേഷവും. അതോടെ മോദി പാര്‍ട്ടിയുടെ അനിഷേധ്യനേതാവുമായി. അപ്പോള്‍ മോദിയ്ക്ക് മുസ്ലീം വേട്ടയാടലില്‍ നിന്നും പ്രയോജനം ഒന്നുമില്ലെന്ന് ആര്‍ക്കെങ്കിലും വാദിക്കാന്‍ കഴിയുമോ? പറ്റില്ല. പക്ഷേ, ബിജെപിയ്ക്ക് പണ്ടില്ലാതിരുന്ന മധ്യവര്‍ഗ പിന്തുണ ലഭിക്കുന്നത് കണ്ട് വിഷമിക്കാന്‍ പറ്റും.

കഴിഞ്ഞ വര്‍ഷം, അഖ്‌ലാക്ക് വധത്തിനു ശേഷം, മോദി പറഞ്ഞത് പശുഭക്തിയും പശുസംരക്ഷണവും രണ്ടാണെന്നാണ്. രാത്രി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ട് പകല്‍ ഗോരക്ഷകന്‌റെ മുഖംമൂടി അണിയുന്നവരാണ് ചിലര്‍. 70-80 ശതമാനം പേരും പശുവിന്‌റെ പേരില്‍ രക്ഷപ്പെടുന്ന് ക്രിമിനലുകള്‍ ആണ്. അവര്‍ യഥാര്‍ഥ സംരക്ഷകര്‍ ആയിരുന്നെങ്കില്‍ അറക്കുന്നത് കൊണ്ടല്ല പ്ലാസ്റ്റിക്ക് കാരണമാണ് പശുക്കള്‍ അധികവും ചാകുന്നതെന്ന് തിരിച്ചറിയുമായിരുന്നു എന്നായിരുന്നു.

ഗോരക്ഷകരെക്കുറിച്ച് മോദിയുടെ അഭിപ്രായം മാറാന്‍ കാരണമുണ്ട്. അദ്ദേഹത്തിനു അവരെക്കൊണ്ട് പ്രയോജനം വലുതായില്ല എന്നതും സാമൂഹികമായി നഷ്ടപ്പെടാന്‍ ധാരാണം ഉള്ളതുകൊണ്ടുമാണത്. അകത്തുള്ളതും പുറത്തുള്ളതുമായ ശത്രുക്കളെ അദ്ദേഹത്തിനു ഭയക്കണം.

മുസ്ലീം വേട്ട നല്‍കുന്ന വോട്ടുകളില്‍ ബിജെപി സന്തുഷ്ടരാണ്. എന്നാല്‍ ഹിന്ദു രാഷ്ട്രം എന്ന അജണ്ട മറച്ചു വയ്ക്കാന്‍ മോദിയ്ക്ക് വികസനത്തിന്‌റെ പുറംകവചം വേണം. ഇന്ത്യയ്ക്കു വേണ്ടി അദ്ദേഹം ഈ പുതിയ ഭീഷണിയെ നേരിടുമെന്ന് പ്രതീക്ഷിക്കുന്നു.