ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ക്ക് ഗോ സംരക്ഷകര്‍ കൂട്ടത്തോടെ തീയിട്ടു

സംസ്ഥാനത്തെ എല്ലാ അനധികൃത അറവുശാലകളും അടച്ചുപൂട്ടുമെന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എല്ലാ ജില്ലകളിലും ഇതുസംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. 21 ന് ഇത്തരമൊരു അറവുശാല ജില്ലാ ഭരണകൂടം അടപ്പിക്കുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ക്ക് ഗോ സംരക്ഷകര്‍ കൂട്ടത്തോടെ തീയിട്ടു

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഗോരക്ഷാ പ്രവര്‍ത്തകര്‍ നിരവധി അറവുശാലകള്‍ അഗ്നിക്കിരയാക്കി. ഹത്രാസ് ജില്ലയിലാണ് സംഭവം. ബിജെപി അധികാരത്തിലേറി രണ്ടുദിവസത്തിനുള്ളില്‍ നടന്ന അക്രമങ്ങള്‍ ജനങ്ങളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ അനധികൃത അറവുശാലകളും അടച്ചുപൂട്ടുമെന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എല്ലാ ജില്ലകളിലും ഇതുസംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. 21 ന് ഇത്തരമൊരു അറവുശാല ജില്ലാ ഭരണകൂടം അടപ്പിക്കുകയും ചെയ്തിരുന്നു.

പശുക്കടത്തല്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് വ്യാപകമായ തീവെപ്പ് അരങ്ങേറിയിരിക്കുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് ജില്ലയിലെ പ്രശ്‌നബാധിത മേഖലകളില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.