ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഗോസംരക്ഷകരെ ഭീകരവിരുദ്ധ നിയമത്തിനു കീഴില്‍ അറസ്റ്റു ചെയ്യുക: സ്വാമി അഗ്നിവേശ്

പശുക്കളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ഗോസംരക്ഷകര്‍ നടത്തുന്ന പ്രവൃത്തികള്‍ തീവ്രവാദികളുടേതിന് തുല്യമാണ്. ഇക്കൂട്ടരെ ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്ന് അഗ്നിവേശ് ആവശ്യപ്പെട്ടു.

ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഗോസംരക്ഷകരെ ഭീകരവിരുദ്ധ നിയമത്തിനു കീഴില്‍ അറസ്റ്റു ചെയ്യുക: സ്വാമി അഗ്നിവേശ്

ഗോസംരക്ഷകരെന്ന പേരില്‍ തെരുവില്‍ അക്രമം അഴിച്ചുവിടുന്നവരെ തീവ്രവാദികളായി പരിഗണിച്ച് അറസ്റ്റു ചെയ്യണമെന്ന് സ്വാമി അഗ്നിവേശ് ആവശ്യപ്പെട്ടു. പശുക്കളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ഗോസംരക്ഷകര്‍ നടത്തുന്ന പ്രവൃത്തികള്‍ തീവ്രവാദികളുടേതിന് സമമാണ്. ഇക്കൂട്ടരെ ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്ന് ജയ്പൂരില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവേ അഗ്നിവേശ് ആവശ്യപ്പെട്ടു.

അതേസമയം രാജസ്ഥാനിലെ അല്‍വാറില്‍ പെഹ്‌ലു ഖാനെന്ന മധ്യവയസ്‌കനായ കന്നുകാലി വ്യാപാരിയെ ഗോസംരക്ഷകര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സാമൂഹ്യ സംഘടനകള്‍ ഇന്നലെ മീററ്റിലെ ഷാഹിദ് സ്മാരകത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. വാങ്ങാന്‍ വരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാതെ പശുക്കളെ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കൂടി നടപടി സ്വീകരിക്കണമെന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ആര്യ സമാജം എമേഴ്‌റിഷ്യസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. പശുവിന്റെ പേരില്‍ രാഷ്ട്രീയക്കളിക്ക് അവസരമുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. പെഹ്‌ലു ഖാന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് സംഘടനയുടെ പൂര്‍ണ സഹായം അദ്ദേഹം വാഗ്ദാനം ചെയ്തു.