ഭുബനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗോസംരക്ഷകരുടെ ഗുണ്ടായിസം; ഫാമിലേക്കു പശുവിനെ കൊണ്ടുപോയവർക്കു മർദ്ദനം

നോയ്ഡയിലെ ഒരു ഫാമിന്റെ പ്രതിനിധികൾ തമിഴ്‌നാട്ടിലെ സേലത്തു നിന്നും പശുക്കളെ വാങ്ങി മേഘാലയയിലേയ്ക്കു പോകുകയായിരുന്നു. കൊച്ചുവേളി-ഗുവാഹതി എക്‌സ്പ്രസ്സിലെ രണ്ടു പാഴ്‌സല്‍ വാനുകളിലായിട്ടായിരുന്നു പശുക്കളെ കൊണ്ടുപോയിരുന്നത്. രാവിലെ 9.30 ന് തീവണ്ടി ഭുബനേശ്വറില്‍ എത്തിയപ്പോള്‍ ഗോസംരക്ഷകര്‍ സ്‌റ്റേഷനില്‍ എത്തിച്ചേരുകയും ഫാം തൊഴിലാളികളായ രണ്ടു പേരെ മര്‍ദ്ദിക്കുകയുമായിരുന്നു.

ഭുബനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗോസംരക്ഷകരുടെ ഗുണ്ടായിസം; ഫാമിലേക്കു പശുവിനെ കൊണ്ടുപോയവർക്കു മർദ്ദനം

ഗോസംരക്ഷകരുടെ ഗുണ്ടായിസം വീണ്ടും. ഒഡീഷയിലെ ഭുബനേശ്വരിലെ റെയില്‍വേ സ്‌റ്റേഷനിലാണു പുതിയ അക്രമണസംഭവം അരങ്ങേറിയത്. ഇരുപതു പശുക്കളുമായി തീവണ്ടിയില്‍ യാത്ര ചെയ്തിരുന്നവർക്കു നേരെയാണ് ഇരുപത്തഞ്ചോളം ഗോസംരക്ഷകര്‍ ആക്രമണം അഴിച്ചു വിട്ടത്.

നോയ്ഡയിലെ ഒരു ഫാമിന്റെ പ്രതിനിധികൾ തമിഴ്‌നാട്ടിലെ സേലത്തു നിന്നും പശുക്കളെ വാങ്ങി മേഘാലയയിലേയ്ക്കു പോകുകയായിരുന്നു. കൊച്ചുവേളി-ഗുവാഹതി എക്‌സ്പ്രസ്സിലെ രണ്ടു പാഴ്‌സല്‍ വാനുകളിലായിട്ടായിരുന്നു പശുക്കളെ കൊണ്ടുപോയിരുന്നത്. രാവിലെ 9.30 ന് തീവണ്ടി ഭുബനേശ്വറില്‍ എത്തിയപ്പോള്‍ ഗോസംരക്ഷകര്‍ സ്‌റ്റേഷനില്‍ എത്തിച്ചേരുകയും ഫാം തൊഴിലാളികളായ രണ്ടു പേരെ മര്‍ദ്ദിക്കുകയായിരുന്നു.

ഫാം തൊഴിലാളികളുടെ കൈവശം പശുക്കളെ വാങ്ങിയതിനും കൊണ്ടുപോയതിനുമുള്ള എല്ലാ രേഖകളും ഉണ്ടായിരുന്നു. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെന്നു അവകാശപ്പെട്ട സംഘം ഫാം തൊഴിലാളികളെ കെട്ടിയിടുകയായിരുന്നു. എന്നാല്‍ സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും എടുത്തില്ലെന്നു അവര്‍ പരാതിപ്പെട്ടു.

രണ്ടു മണിക്കൂറോളം തീവണ്ടി സ്‌റ്റേഷനില്‍ പിടിച്ചിട്ടു. ആക്രമണം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വന്നു ഫാം തൊഴിലാളികളെ മോചിപ്പിച്ചത്.

'നാലോ അഞ്ചോ സെക്യൂരിറ്റി ഉദ്യോഗസ്ഥരേ അവിടെയുണ്ടായിരുന്നുള്ളൂ. അവര്‍ക്കു ആക്രമികളെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല,' ഭുബനേശ്വര്‍ സര്‍ക്കാര്‍ റെയില്‍വേ പൊലീസ് ഇന്‍ചാര്‍ജ് കുമാര്‍ സ്വെയിന്‍ പറഞ്ഞു.

തുടര്‍ന്നു 25 അജ്ഞാതരായ ആക്രമികള്‍ ആക്രമണം നടത്തിയെന്നു സ്റ്റേഷന്‍ സൂപ്രണ്ട് ജിആര്‍പിയില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നു കുമാര്‍ സ്വെയില്‍ പറഞ്ഞു.

Read More >>