ഗുജറാത്തില്‍ ഗോവധം ഇനി ജീവപര്യന്തം ലഭിക്കുന്ന കുറ്റം; നിയമസഭ ബില്‍ പാസാക്കി

നിലവിലെ ഏഴ് വര്‍ഷം തടവാണ് ഇപ്പോള്‍ ജീവപര്യന്തമാക്കി മാറ്റിയത്. തടവിനൊപ്പം 1 ലക്ഷം രൂപ പിഴയും അടയ്‌ക്കേണ്ടി വരും

ഗുജറാത്തില്‍ ഗോവധം ഇനി ജീവപര്യന്തം ലഭിക്കുന്ന കുറ്റം; നിയമസഭ ബില്‍ പാസാക്കി

ഗുജറാത്തില്‍ ഗോവധം ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന കുറ്റമാക്കി. ഇന്ന് ഇതുസംബന്ധിച്ചുള്ള നിയമഭേദഗതി വരുത്തിയ ബില്‍ നിയമസഭ പാസാക്കി. ഭേദഗതി വരുത്തിയ 1954ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമം (1954) പ്രകാരം പശുക്കളെ കടത്തുന്നവര്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കും.

2011ല്‍ അവസാനമായി ഭേദഗതി വരുത്തിയ നിയമപ്രകാരം ഗോവധത്തിന് ലഭിക്കുന്ന പരമാവധി ശിക്ഷ ഏഴ് വര്‍ഷമായിരുന്നു. അതാണിപ്പോള്‍ ജീവപര്യന്തമാക്കിയിരിക്കുന്നത്. പുതിയ നിയമപ്രകാരം ജീവപര്യന്തത്തോടൊപ്പം ഒരു ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം.