ബുലന്ദ്ശഹറിൽ ഇല്ലാത്ത ഗോവധത്തിന്റെ പേരിൽ ബജ്രംഗ്ദളിന്റെ പരാതി; പ്രതികളാക്കിയവരിൽ രണ്ടു പേർ കുട്ടികൾ
സുബോധ് കുമാർ സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ബജ്റംഗദൾ പ്രവർത്തകൻ നൽകിയ പരാതിയിലാണ് ഗോവധത്തിനെതിരെ കേസെടുത്തത്.
യുപിയിലെ ബുലന്ദ്ശഹറിൽ സംഘപരിവാർ തീവ്രവാദികൾ നടത്തിയ കലാപത്തിനു കാരണമെന്നു പ്രചരിപ്പിച്ച ഗോവധ കേസിൽ ഏഴു മുസ്ലിങ്ങളെ പ്രതികളാക്കി കേസ്. ഇതിൽ രണ്ടു പേർ കുട്ടികളാണ്. പശുവിനെ കൊന്നുവെന്ന് കുപ്രചരണം നടത്തിയാണ് ഹിന്ദുത്വ തീവ്രവാദികൾ കലാപം നടത്തിയതും പൊലീസ് സ്റ്റേഷൻ അഗ്നിക്കിരയാക്കി പൊലീസുകാരനെ വെടിവച്ചു കൊന്നതും എന്നിരിക്കെയാണ് ഇത്തരമൊരു നീക്കം നടന്നിരിക്കുന്നത്. പശുവിനെ കൊന്നത് മുസ്ലിങ്ങളാണ് എന്നു വരുത്തിത്തീർത്ത് കൈകഴുകാനുള്ള സംഘപരിവാർ ശ്രമമാണ് ഇതിനു പിന്നിലെന്നാണ് വ്യക്തമാകുന്നത്.
മുസ്ലിങ്ങൾ പശുവിനെ കൊന്ന് അവശിഷ്ടങ്ങൾ ഉപേക്ഷിച്ചു എന്നു പ്രചരിപ്പിച്ച് കലാപം നടത്തുകയായിരുന്നു സംഘപരിവാർ ഉദ്ദേശം. അഖ്ലാഖ് വധക്കേസിലെ സംഘപരിവാർ പ്രവർത്തകരായ പ്രതികളെ പിടികൂടുകയും ബീഫല്ലെന്ന് തെളിയിക്കുന്ന വിധം യഥാർത്ഥ മട്ടൻ സാമ്പിൾ ലാബിലെത്തിക്കുകയും ചെയ്ത പൊലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ സിങ്ങിനെ വെടിവച്ചു കൊല്ലാനും മുസ്ലിങ്ങൾക്കെതിരെ കലാപം നടത്താനുമുള്ള ആസൂത്രിത നീക്കമാണ് സംഘപരിവാർ നടത്തിയതെന്നാണ് വ്യക്തമാകുന്നത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലേക്ക് നയിച്ച കലാപത്തിന് ഇടവെച്ച ഗോവധം നടത്തിയെന്ന് ആരോപിച്ചാണ് ഏഴു പേർക്കെതിരെ ബജ്രംഗ്ദൾ നേതാക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഈ പരാതിയിലാണ് ഏഴു മുസ്ലിങ്ങൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവരിലാണ് 11,12 വയസുള്ള രണ്ട് കുട്ടികളുമുള്ളതെന്നാണ് വിരോധാഭാസം.
ബജ്രംഗ്ദള് ബുലന്ദ്ശഹര്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജാണ് ഒരു ട്രാക്ടറില്‍ പശുവിന്റെ അവശിഷ്ടങ്ങളുമായി ചിങ്കര്വതി പോലിസ് ഔട്ട്പോസ്റ്റില്‍ എത്തുന്നത്. മഹാവ് ഗ്രാമത്തിലെ വയലില്‍ അന്നു രാവിലെ മുസ്ലിങ്ങള്‍ അറുത്ത പശുവിന്റെ ശരീര ഭാഗങ്ങളാണ് ഇതെന്ന് അവകാശപ്പെട്ട് പൊലിസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഹിന്ദുത്വ തീവ്രവാദികള്‍ പിന്നീട് പൊലീസ് ഔട്ട്പോസ്റ്റിനു തീ വയ്ക്കുകയും കല്ലേറ് നടത്തുകയുമായിരുന്നു. ഇതിനിടെ, കല്ലേറിൽ പരിക്കേറ്റ സുബോധ് കുമാർ സിങ്ങിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഇതിനു പിന്നിൽ മുൻ സൈനികനാണെന്ന് വ്യക്തമായിട്ടുണ്ട്.
തുടര്‍ന്ന്, സുബോധ്കുമാർ ചുമതല വഹിക്കുന്ന സയന പൊലീസ് സ്റ്റേഷനില്‍ ബജ്രംഗ്ദൾ ഏഴ് മുസ്ലിങ്ങൾക്കെതിരെ പശുക്കൊല നടത്തിയെന്ന് പരാതി നല്‍കുകയായിരുന്നു. സുബോധ് കുമാർ സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ബജ്റംഗദൾ പ്രവർത്തകൻ നൽകിയ പരാതിയിലാണ് ഗോവധത്തിനെതിരെ കേസെടുത്തത്. മഹാവ് ഗ്രാമത്തില്‍ നടത്തിയെന്ന് ആരോപിച്ച പശുക്കൊലയുടെ പേരില്‍ കുറ്റം ആരോപിച്ചത് നയബാന് ഗ്രാമത്തിലെ മുസ്ലിങ്ങൾക്കെതിരെയാണ്. പശുക്കൊല ആരോപിച്ച് സ്റ്റേഷൻ ആക്രമിക്കുകയും തീവയ്ക്കുകയും കല്ലേറ് നടത്തുകയും പോലിസുകാരനെ കൊല്ലുകയും ചെയ്ത ശേഷമാണ് പശുക്കൊലയുടെ പരാതി നൽകുന്നത്. കലാപത്തിന്റെ കാരണം മുസ്ലിങ്ങൾക്കെതിരെ തിരിച്ചുവിട്ട് കൊലപാതകത്തേയും ആക്രമണത്തേയും ന്യായീകരിക്കാനുള്ള നീക്കമാണ് സംഘപരിവാർ ഇതിലൂടെ നടത്തിയതെന്നാണ് ആരോപണം.
സംഭവദിവസം ഗ്രാമത്തിൽപോലും ഇല്ലാത്ത കുട്ടികളെയാണ് ബജ്രംഗ്ദളിന്റെ പരാതിയിൽ പൊലീസ് പ്രതികളാക്കിയിരിക്കുന്നത്. സംഭവ ദിവസം ആ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ലെന്ന് കുട്ടികളിൽ ഒരാളുടെ പിതാവ് അറിയിച്ചു. പൊലീസ് വീട്ടിലെത്തി സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. നാലു മണിക്കൂർ സ്റ്റേഷനിൽ പിടിച്ചു നിർത്തി. കുട്ടികളുടെ പേരുകളും തന്റെ ഫോൺ നമ്പറും എഴുതിവാങ്ങിയെന്നും പിതാവ് പറഞ്ഞു. ഇവരിൽ ഒരാൾ ഹരിയാനയിലെ ഫരീദാബാദിലാണ് താമസം. 10 വർഷമായി തങ്ങൾ ഗ്രാമത്തിലേക്ക് വന്നിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. മഹാവ് ഗ്രാമത്തിലെ വനത്തിൽ പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടതാണ് അക്രമത്തിനു കാരണമെന്നാണ് പൊലീസ്- സംഘപരിവാർ ഭാഷ്യം. അതേസമയം, പൊലീസ് ഇൻസ്പെക്ടറുടെ കൊലപാതക കേസിൽ പ്രതിയായ ബജ്രംഗ്ദൾ ബുലന്ദ്ശഹര്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് ഒളിവിലാണ്. ഇയാളെ കൂടാതെ, യുവമോര്‍ച്ച സയന യൂനിറ്റ് പ്രസിഡന്റ് ശിഖര്‍ അഗര്‍വാള്‍, വിശ്വഹിന്ദു പരിഷത്ത് സയന യൂനിറ്റ് മുന്‍ പ്രസിഡന്റ് ഉപേന്ദ്ര രാഘവ് എന്നിവരും പ്രതികളാണ്. കലാപത്തിൽ 27 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50ഓളം പേർക്കെതിരെ കേസുമെടുത്തിട്ടുണ്ട്.
കലാപത്തിൽ പിടിയിലായ സംഘപരിവാർ നേതാക്കൾ