എയർസെൽ മാക്സിസ് കേസിൽ ചിദംബരത്തിനും മകനും മുൻകൂർ ജാമ്യം

ഐ.എൻ.എക്സ് മീഡിയ അഴിമതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹരജി ഇന്ന് രാവിലെ സുപ്രീംകോടതി തള്ളിയിരുന്നു.

എയർസെൽ മാക്സിസ് കേസിൽ ചിദംബരത്തിനും മകനും മുൻകൂർ ജാമ്യം

എയർസെൽ മാക്സിസ് അഴിമതിക്കേസിൽ മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും മുൻകൂർ ജാമ്യം. ഡൽഹിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. പി. ചിദംബരം നിലവിൽ ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റിലായി സി.ബി.ഐ കസ്റ്റഡിയിൽ കഴിയുകയാണ്.

അന്വേഷണവുമായി ഇരുവരും പൂര്‍ണമായും സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് പ്രത്യേക കോടതി ജഡ്ജി ഒ പി സൈനി ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടുപേരും ഒരുലക്ഷം രൂപവീതം കോടതിയില്‍ കെട്ടിവെക്കണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.

മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ ചിദംബരവും കാര്‍ത്തിയും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചേക്കുമെന്ന് സി ബി ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി) കഴിഞ്ഞയാഴ്ച കോടതിയില്‍ അറിയിച്ചിരുന്നു. ഇരുവരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സി ബി ഐയും ഇഡിയും കോടതിയില്‍ പറഞ്ഞിരുന്നു. ഐ.എൻ.എക്സ് മീഡിയ അഴിമതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹരജി ഇന്ന് രാവിലെ സുപ്രീംകോടതി തള്ളിയിരുന്നു.