കുടുംബത്തിന്റെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം ചെയ്തു; രാജസ്ഥാനില്‍ ദമ്പതികളെ നഗ്നരാക്കി മര്‍ദ്ദിച്ചു

പെൺകുട്ടിയുടേയും ആൺകുട്ടിയുടേയും വീട്ടുകാർ ചേർന്നാണ് ഇരുവരേയും ന​ഗ്നരാക്കി മർദ്ദിക്കുകയും പൊതുനിരത്തിലൂടെ നടത്തിക്കുകയും ചെയ്യുന്നത്. 15ഓളം പേരാണ് ഈ ക്രൂരകൃത്യം ചെയ്യുന്നത്. ഇതിൽ ചിലർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നുമുണ്ട്.

കുടുംബത്തിന്റെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം ചെയ്തു; രാജസ്ഥാനില്‍ ദമ്പതികളെ നഗ്നരാക്കി മര്‍ദ്ദിച്ചു

കുടുംബത്തിന്റെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം ചെയ്തെന്ന 'കുറ്റത്തിന്' രാജസ്ഥാനിൽ ദമ്പതികളെ ന​ഗ്നരാക്കി മർദ്ദിച്ചു. രാജസ്ഥാനിലെ ബൻസാര ജില്ലയിലെ ഷാംബുപുര ​ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം.

പെൺകുട്ടിയുടേയും ആൺകുട്ടിയുടേയും വീട്ടുകാർ ചേർന്നാണ് ഇരുവരേയും ന​ഗ്നരാക്കി മർദ്ദിക്കുകയും പൊതുനിരത്തിലൂടെ നടത്തിക്കുകയും ചെയ്യുന്നത്. 15ഓളം പേരാണ് ഈ ക്രൂരകൃത്യം ചെയ്യുന്നത്. ഇതിൽ ചിലർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നുമുണ്ട്.

സംഭവം വിവാദമാവുകയും സോഷ്യൽമീഡിയകളിലൂടെ പ്രചരിക്കുകയും ചെയ്തതോടെ പൊലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തു.

ഇതിൽ പെൺകുട്ടിയുടെ പിതാവുൾപ്പെടെയുള്ള നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ബന്‍സ്വാര ജില്ലാ കളക്ടര്‍ പറഞ്ഞു. ഞായറാഴ്ച നടന്ന സംഭവം സോഷ്യൽമീഡിയകളിലൂടെ പ്രചരിക്കുമ്പോഴാണ് അധികൃതർ അറിയുന്നത്. ഇതേ തുടർന്നാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്.

രാജസ്ഥാൻ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം അതിക്രമങ്ങൾ പതിവാണ്. താണ ജാതിയിൽപ്പെട്ടവരെ പ്രണയിച്ചു എന്ന കുറ്റത്തിന് ഇവിടെ ദുരഭിമാനക്കൊലകളും വ്യാപകമാണ്.