ധനുഷ് തങ്ങളുടെ മകനാണെന്ന ദമ്പതികളുടെ അവകാശ വാദം വഴിത്തിരിവിലേക്ക്; തന്റെ ശരീരത്തിലെ പാടുകള്‍ നടന്‍ ലേസര്‍ചികിത്സയിലൂടെ മായ്ച്ചതായി കണ്ടെത്തി

കേസ് നടപടികളുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 28ന് മെഡിക്കല്‍ സംഘം കോടതിയില്‍ വച്ച് ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. പ്രസ്തുത റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിടുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് ധനുഷ് തന്റെ ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സ വഴി മായ്ച്ചതായി പറയുന്നത്.

ധനുഷ് തങ്ങളുടെ മകനാണെന്ന ദമ്പതികളുടെ അവകാശ വാദം വഴിത്തിരിവിലേക്ക്; തന്റെ ശരീരത്തിലെ പാടുകള്‍ നടന്‍ ലേസര്‍ചികിത്സയിലൂടെ മായ്ച്ചതായി കണ്ടെത്തി

തമിഴ്‌നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന വാദവുമായി രംഗത്തെത്തിയ ദമ്പതികളുടെ അവകാശവാദം സംബന്ധിച്ച കേസ് വഴിത്തിരിവിലേക്ക്. തന്റെ ശരീരത്തിലെ തിരിച്ചറിയല്‍ രേഖകള്‍ നടന്‍ ലേസര്‍ ചികിത്സയിലൂടെ മായ്ച്ചതായി പരിശോധനയില്‍ കണ്ടെത്തി. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനനസര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കിയതിനു പിന്നാലെയാണ് പരിശോധനാഫലവും പുറത്തുവന്നിരിക്കുന്നത്.

മധുരയിലെ കതിരേശന്‍- മീനാക്ഷി ദമ്പതിമാരാണ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ മധുരബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ധനുഷ് തങ്ങളുടെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടു പോയതാണെന്നുമാണ് ഇവരുടെ വാദം. പ്രായാധിക്ക്യത്താല്‍ ബുദ്ധിമുട്ടുന്ന തങ്ങളുടെ ചെലവുകള്‍ക്കായി പ്രതിമാസം 65,000 രൂപ വീതം നല്‍കണമെന്നും ഇവര്‍ കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കേസ് നടപടികളുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 28ന് മെഡിക്കല്‍ സംഘം കോടതിയില്‍ വച്ച് ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. പ്രസ്തുത റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിടുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് ധനുഷ് തന്റെ ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സ വഴി മായ്ച്ചതായി പറയുന്നത്.

തുടര്‍ന്നു കേസിന്റെ തുടര്‍ വിചാരണ മാര്‍ച്ച 27ലേക്കു മാറ്റിയിരിക്കുകയാണ്. നേരത്തേ വൃദ്ധദമ്പതികളുടെ അവകാശവാദത്തെ നിഷേധിച്ച ധനുഷ് തന്റെ ജനനം സംബന്ധിച്ച ആശുപത്രി രേഖകള്‍ മകാടതിയഇല്‍ സമര്‍പ്പിച്ചിരുന്നു. താന്‍ നിര്‍മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദമ്പതികള്‍ അടയാളമായി ചൂണ്ടിക്കാണിച്ച തന്റെ കഴുത്തിലും കൈയിലും കാക്കാപ്പുള്ളിയുണ്ടെന്നുള്ള കാര്യവും ധനുഷ് തള്ളിക്കളഞ്ഞിരുന്നു.


Read More >>