ഗോവയില്‍ കോണ്‍ഗ്രസിന് 10, ബിജെപിയ്ക്ക് 6; അഞ്ചിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് ബിജെപിയും മുന്നില്‍

ഏറെ പ്രതീക്ഷയോടെ മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ല.

ഗോവയില്‍ കോണ്‍ഗ്രസിന് 10, ബിജെപിയ്ക്ക് 6; അഞ്ചിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് ബിജെപിയും മുന്നില്‍

ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. 40 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇതുവരെ 10 സീറ്റ് വീതം ലഭിച്ചു. ബിജെപിയ്ക്ക് 6 സീറ്റാണ് നേടാനായത്. ഏറെ പ്രതീക്ഷയോടെ മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ല. ആം ആദ്മി ഒരു മണ്ഡലത്തില്‍ പോലും ലീഡ് ചെയ്യുന്നുമില്ല. മറ്റ് കക്ഷികള്‍ക്കെല്ലാം കൂടി 8 സീറ്റ് ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് 5 മണ്ഡലങ്ങളില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ രണ്ടിടത്ത് ബിജെപിയ്ക്കാണ് ലീഡ്. ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കറുടെ പരാജയം ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി. പര്‍സേക്കറുടെ തോല്‍വി മുന്‍ ഗോവ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറിന് കൂടി ക്ഷീണമായി. സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണരംഗത്ത് സജീവമായിരുന്നു പരീക്കര്‍. എന്‍സിപിയുടെ ചര്‍ച്ചില്‍ അലിമാവോ, ബിജെപിയുടെ മൈക്കല്‍ വിന്‍സന്റ് ലോബോ തുടങ്ങിയവര്‍ ലീഡുചെയ്യുന്നു.