പഞ്ചാബില്‍ തകര്‍പ്പന്‍ ജയത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമരീന്ദര്‍ സിംഗ് തന്റെ ജന്മദിനമായ ഇന്ന് നടന്ന വോട്ടെണ്ണലില്‍ അരലക്ഷത്തിലധികം വോട്ടിനാണ് വിജയിച്ചത്

പഞ്ചാബില്‍ തകര്‍പ്പന്‍ ജയത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്

തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലാകെ ബിജെപി തരംഗം ആഞ്ഞടിക്കുന്നതിനിടെ പഞ്ചാബില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. 117 അംഗ നിയമസഭയില്‍ 77 സീറ്റ് നേടിയ കോണ്‍ഗ്രസ് ഭരണമുറപ്പിച്ചു. ഏറെ കൊട്ടിഘോഷിച്ച് പ്രചാരണം നടത്തിയെങ്കിലും ആം ആദ്മിക്ക് 20 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഭരണകക്ഷിയായ അകാലിദള്‍-ബിജെപി സഖ്യത്തിന് നേടാനായത് വെറും 18 സീറ്റുകള്‍ മാത്രമാണ്.


കോണ്‍ഗ്രസിന്റെമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമരീന്ദര്‍ സിംഗ് തന്റെ ജന്മദിനമായ ഇന്ന് നടന്ന വോട്ടെണ്ണലില്‍ അരലക്ഷത്തിലധികം വോട്ടിനാണ് വിജയിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അകാലിദളിലെ പ്രകാശ് സിംഗ് ബാദല്‍ ഭരണവിരുദ്ധ വികാരത്തിനിടയിലും വിജയം കണ്ടെത്തി. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റര്‍ നവ്‌ജ്യോത് സിംഗ് സിദ്ധു വിജയിച്ചു. പഞ്ചാബില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത വിജയത്തോടെ അപ്രസക്തമായി. അതേസമയം ലംബി മണ്ഡലത്തില്‍ പ്രകാശ് സിംഗ് ബാദലിനെതിരെ മത്സരിച്ച അമരീന്ദര്‍ സിംഗ് പരാജയപ്പെട്ടു.