മണി ശങ്കർ അയ്യരെ സസ്‌പെൻഡ് ചെയ്തു

മണിശങ്കർ അയ്യർ മാപ്പു പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു

മണി ശങ്കർ അയ്യരെ സസ്‌പെൻഡ് ചെയ്തു

മണി ശങ്കർ അയ്യരെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മോദിക്കെതിരായി മോശം പരാമർശം നടത്തിയതിനാണ് നടപടി. മണിശങ്കർ അയ്യർ മാപ്പു പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സംസാരിച്ചപ്പോള്‍ അതിന്റെ പേരില്‍ മാപ്പ് പറയുമോ എന്ന റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍ പിയൂഷിന്റെ ചോദ്യത്തില്‍ പ്രകോപിതനായി മണി ശങ്കര്‍ അയ്യര്‍ മൈക്ക് ബലമായി പിടിച്ചുവാങ്ങി വലിച്ചെറിയുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ മോദിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് പീയൂഷ് മണി ശങ്കര്‍ അയ്യരോട് ചോദ്യം ചോദിച്ചത്. പീയൂഷിനോട് 'ഫക്ക് ഓഫ്' എന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ നീചന്‍ എന്ന വാക്ക് ഉപയോഗിച്ചതോടെയാണ് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ മാപ്പ് പറയുമോ എന്ന ചോദ്യം ചോദിച്ചത്.

Read More >>