കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസമില്ല: വീരപ്പമൊയ്‌ലി

കഴിഞ്ഞ അസംബ്ലി ഇലക്ഷന്‍ റിസള്‍ട്ട് പ്രഖ്യാപിച്ചതുമുതല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ ഇലക്ട്രോണിക്ക് വോട്ടിങ് മെഷിന്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ പോകുന്നു എന്ന ആരോപണവുമായാണ് രംഗത്തുവന്നിരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസമില്ല: വീരപ്പമൊയ്‌ലി

അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞടുപ്പിനു ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി നേതാക്കള്‍ക്ക് എതിരെ രംഗത്ത്. കഴിഞ്ഞ അസംബ്ലി ഇലക്ഷന്‍ റിസള്‍ട്ട് പ്രഖ്യാപിച്ചതുമുതല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ ഇലക്ട്രോണിക്ക് വോട്ടിങ് മെഷിന്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ പോകുന്നു എന്ന ആരോപണവുമായാണ് രംഗത്തുവന്നിരിക്കുന്നത്.

വോട്ടിങ് മെഷിനും പുറകേ പോകാതെ പാര്‍ട്ടിയില്‍ പുനക്രമീകരണമാണ് വേണ്ടതെന്നും. ഇത്തരം പ്രതിസന്ധികളില്‍ നിന്നും പാര്‍ട്ടിയെ പുതിയരീതിയില്‍ ഉയര്‍ത്തികൊണ്ടുവരുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞത്.

അദ്ദേഹം കൂടുതലായി വ്യക്തത വരുത്തിയത് കഴിഞ്ഞ അസംബ്ലി തെരെഞ്ഞടുപ്പിനെ സംബന്ധിച്ചായിരുന്നു. പ്രധാനമായി ഉത്തര്‍പ്രദേശ്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് മൂന്നായി കുറഞ്ഞതും ഇപ്പോള്‍ അപകടമേഖലയില്‍ ആണെന്നും അദ്ദേഹം പറയുന്നു. 2019 ല്‍ കാര്യമായ മാറ്റം കൊണ്ടുകൊണ്ടുവരാന്‍ നേതാക്കള്‍ക്ക് കഴിയണം എന്ന് അദ്ദേഹം പറഞ്ഞു.