സത്യമായും ട്രോളല്ല; മോദിയെ ഗിന്നസ് ബുക്കിൽ ചേർക്കണമെന്ന് കോൺഗ്രസ്

നരേന്ദ്ര മോദി ഇന്ത്യയിലെ വരുംതലമുറകൾക്ക് മാതൃകയാണ്. രാജ്യത്തെ ഒരൊറ്റ പ്രധാനമന്ത്രിയും തന്റെ ഭരണകാലയളവിൽ ഇത്രയും യാത്ര ചെയ്തിട്ടില്ല

സത്യമായും ട്രോളല്ല; മോദിയെ ഗിന്നസ് ബുക്കിൽ ചേർക്കണമെന്ന് കോൺഗ്രസ്

ഇന്ത്യൻ പ്രധാനമന്ത്രിയെ ഗിന്നസ് ബുക്കിൽ ചേർക്കണമെന്ന് ബ്രിട്ടനിലെ ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർക്ക് കോൺഗ്രസ് ഗോവ ഘടകത്തിൻ്റെ ഔദ്യോഗിക കത്ത്. എന്തിനാണെന്നോ, ഏറ്റവും കൂടുതൽ വിദേശയാത്രകൾ നടത്തിയെന്ന റെക്കാഡിന് മോദി അർഹനാണെന്നും അതിനാൽ ആ ഗിന്നസ് റെക്കോർഡ് മോദിക്ക് കൊടുക്കണമെന്നുമാണ് കോൺഗ്രസ്സിൻ്റെ ആവശ്യം. വെറുതെ ആവശ്യമങ്ങ് അറിയിക്കുകയല്ല, കൃത്യമായ കണക്കുകൾ നിരത്തി എല്ലാ തെളിവോടും കൂടെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പൊതുമുതൽ ഉപയോഗിച്ച് നാല് വർഷത്തിനിടെ 52 രാജ്യങ്ങളിൽ 41 യാത്രകൾ നടത്താൻ അദ്ദേഹത്തിനായി. ഇക്കാലയളവിൽ അദ്ദേഹം 335 കോടി രൂപ തന്റെ യാത്രകൾക്കായി ഉപയോഗിച്ചെന്നത് അഭിമാനകരമാണെന്നും ഗോവൻ കോൺഗ്രസ് ജനറൽ സെക്രട്ടറി സങ്കൽപ്പ് അമോൻകാർ ഗിന്നസ് വേൾഡ് റെക്കാഡ് അധികൃതർക്ക് അയച്ച കത്തിൽ വ്യക്തമാക്കി

നരേന്ദ്ര മോദിയെ ലോക റെക്കാഡിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ചതിൽ തങ്ങൾ സന്തോഷവാന്മാരാണെന്ന് സങ്കൽപ്പ് അമോൻകാർ അറിയിച്ചു.

നരേന്ദ്ര മോദി ഇന്ത്യയിലെ വരുംതലമുറകൾക്ക് മാതൃകയാണ്. രാജ്യത്തെ ഒരൊറ്റ പ്രധാനമന്ത്രിയും തന്റെ ഭരണകാലയളവിൽ ഇത്രയും യാത്ര ചെയ്തിട്ടില്ല. തന്റെ കാലയളവിൽ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം 69.03ലേക്ക് താഴ്ത്തി ഏഷ്യയിലെ ഏറ്റവും മോശം കറൻസിയാക്കാനും മോദിക്ക് സാധിച്ചു. ഇത്തരം നല്ലകാര്യങ്ങൾ ചെയ്ത മോദിയെ ഗിന്നസ് റെക്കാഡിൽ ഉൾപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്നും തുടങ്ങിയവയാണ് കത്തിൻ്റെ ഉള്ളടക്കം.

Read More >>