കമല്‍നാഥ് ബിജെപിയിലേക്കെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റ്; ചര്‍ച്ചകള്‍ പോലും നടന്നില്ലെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

ബിജെപിയില്‍ ചേരുന്നതായുള്ള വാര്‍ത്തകള്‍ കമല്‍നാഥും നിഷേധിച്ചിട്ടുണ്ട്

കമല്‍നാഥ് ബിജെപിയിലേക്കെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റ്; ചര്‍ച്ചകള്‍ പോലും നടന്നില്ലെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റ്. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പോലും പാര്‍ട്ടി തലത്തില്‍ നടന്നിട്ടില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. മധ്യപ്രദേശിലെ ചിന്ദ്വാര മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായ കമല്‍നാഥിനോട് ഇക്കാര്യം സംസാരിച്ചിട്ടു പോലുമില്ലെന്ന് ചൗഹാന്‍ പറഞ്ഞു.

'പാര്‍ട്ടിക്ക് നിലവില്‍ ഒരു കമല്‍ (താമര) ഉണ്ട്. മറ്റൊന്നു കൂടി ആവശ്യമില്ല'' ചൗഹാന്‍ ഇന്‍കബാര്‍ ന്യൂസിനോട് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കമല്‍നാഥിനോട് വിരോധമുള്ളവരാകാം വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെന്ന് ചൗഹാന്‍ പറഞ്ഞു. ബിജെപിയില്‍ ചേരുന്നതായുള്ള വാര്‍ത്തകള്‍ കമല്‍നാഥും നിഷേധിച്ചിട്ടുണ്ട്. മലയാള മനോരമയാണ് കമല്‍റാം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതായി പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയത്.