മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ തിരിച്ച് വരവ്; നന്ദേഡ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 81ല്‍ 67 സീറ്റും നേടി

മഹാരാഷ്ട്രയില്‍ ശിവസേനയെ വരെ മറികടക്കുന്ന പ്രകടമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നടത്തിയത്. ഇതിന്റെ പ്രതിഫലനം നന്ദേഡ് കോര്‍പ്പറേഷനിലും ബിജെപി പ്രതീക്ഷിച്ചിരുന്നു. ഇതിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെുപ്പ് ഫലം വിലയിരുത്തുന്നത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ തിരിച്ച് വരവ്; നന്ദേഡ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 81ല്‍ 67 സീറ്റും നേടി

മഹാരാഷ്ട്ര നന്ദേഡ്-വഗാല കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം. 81 സീറ്റില്‍ 67ും നേടിയാണ് കോണ്‍ഗ്രസിന്റെ വിജയം. ബിജെപിയ്ക്ക് നാല് സീറ്റും സഖ്യ കക്ഷിയായ ശിവസേനയ്ക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ വലിയ ശ്രമമാണ് ബിജെപി നടത്തിയിരുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ബിജെപി വലിയ വിജയമാണ് മഹാരാഷ്ട്രയില്‍ നേടിയിരുന്നത്. ഈ അനുകൂല സാഹചര്യം വിജയം സമ്മാനിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. കഴിഞ്ഞ വര്‍ഷം നടന്ന 16 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 12ലും ബിജെപി വിജയിച്ചിരുന്നു.

2012 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് 41 സീറ്റായിരുന്നു. ഈ വര്‍ഷം അത് 67ആയി ഉയര്‍ത്തിയപ്പോള്‍ ശിവസേന 14സീറ്റില്‍ നിന്ന് ഒരു സീറ്റിലേയ്ക്ക് ചുരുങ്ങി. എഐഎംഐഎം, എന്‍സിപി എന്നി പാര്‍ട്ടികള്‍11,10 എന്നിങ്ങനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകളും അവര്‍ക്ക് നഷ്ടമായി. മുസ്ലിം വോട്ടുകള്‍ മുഴുവന്‍ കോണ്‍ഗ്രസിന് ലഭിച്ചതാണ് ഈ വലിയ വിജയത്തിന്റെ കാരണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അതേ സമയം മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാകളെ കൊണ്ട് വന്ന തന്ത്രം തിരിച്ചടിയായതെന്ന് ബിജെപി വക്താവ് പറഞ്ഞു.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാന്റെ നാട് കൂടിയാണ് നന്ദേഡ്. 2014ല്‍ ബിജെപി അനുകൂല തരംഗം ഉണ്ടായപ്പോഴും നന്ദേഡ് കോണ്‍ഗ്രസിനൊപ്പം തന്നെയായിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയെ വരെ മറികടക്കുന്ന പ്രകടമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നടത്തിയത്. ഇതിന്റെ പ്രതിഫലനം നന്ദേഡ് കോര്‍പ്പറേഷനിലും ബിജെപി പ്രതീക്ഷിച്ചിരുന്നു. ഇതിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെുപ്പ് ഫലം വിലയിരുത്തുന്നത്.

Read More >>