ദളിത് വീട്ടില്‍ നിന്നും കഴിച്ചത് ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണം; കര്‍ണാടക ബിജെപി നേതാവ് യദൂരിയപ്പ അയിത്തം കാണിച്ചെന്ന് പൊലീസില്‍ പരാതി

വെള്ളിയാഴ്ച ചിത്രദുര്‍ഗ സന്ദര്‍ശിച്ച യദൂരിയപ്പ കേലക്കോടിലെ ഒരു ദളിത് കുടുംബത്തിന്‌റെ വീട്ടിലും പോയിരുന്നു. അവിടെ മാദ്ധ്യമങ്ങളുടെ മുന്നില്‍ വച്ചു അദ്ദേഹം പ്രാതല്‍ കഴിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ യദൂരിയപ്പയും കൂടെയുണ്ടായിരുന്ന ബിജെപി നേതാക്കളും കഴിച്ചതു ആ ദളിത് കുടുംബം പാചകം ചെയ്ത ഭക്ഷണം അല്ലായിരുന്നെന്നും ഹോട്ടലില്‍ നിന്നും വാങ്ങിയതായിരുന്നെന്നുമാണു പരാതിയില്‍ പറയുന്നത്.

ദളിത് വീട്ടില്‍ നിന്നും കഴിച്ചത് ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണം; കര്‍ണാടക ബിജെപി നേതാവ് യദൂരിയപ്പ അയിത്തം കാണിച്ചെന്ന് പൊലീസില്‍ പരാതി

തൊട്ടുകൂടായ്മ പ്രകടിപ്പിച്ചതിനു കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യദൂരിയപ്പയ്‌ക്കെതിരേ പരാതി. മാണ്ഡ്യ പൊലീസ് സ്റ്റേഷനിൽ വെങ്കടേഷ് ഡി എന്ന ദളിത് യുവാവാണു പരാതി നല്‍കിയത്.

വെള്ളിയാഴ്ച ചിത്രദുര്‍ഗ സന്ദര്‍ശിച്ച യദൂരിയപ്പ കേലക്കോടിലെ ഒരു ദളിത് കുടുംബത്തിന്‌റെ വീട്ടിലും പോയിരുന്നു. അവിടെ മാദ്ധ്യമങ്ങളുടെ മുന്നില്‍ വച്ചു അദ്ദേഹം പ്രാതല്‍ കഴിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ യദൂരിയപ്പയും കൂടെയുണ്ടായിരുന്ന ബിജെപി നേതാക്കളും കഴിച്ചതു ആ ദളിത് കുടുംബം പാചകം ചെയ്ത ഭക്ഷണം അല്ലായിരുന്നെന്നും ഹോട്ടലില്‍ നിന്നും വാങ്ങിയതായിരുന്നെന്നുമാണു പരാതിയില്‍ പറയുന്നത്.

കര്‍ണാടക ബിജെപി തലവൻ്റെ പ്രവര്‍ത്തി സമൂഹത്തിനു തെറ്റായ സന്ദേശമായിരിക്കും നല്‍കുകയെന്നു പരാതിക്കാരൻ പറയുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദുരഭിമാനക്കൊലപാതകങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാണ്ഡ്യ ജില്ലയിലെ ആളുകളെ സ്വാധീനിക്കാന്‍ പോന്നതാണു യദൂരിയപ്പയുടെ നടപടി എന്നും വെങ്കടേഷ് പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

ഇതിനു മുമ്പൊരിക്കല്‍ യദൂരിയപ്പ തുമാകുരു ജില്ലയിലെ ഒരു ദളിത് വീട്ടില്‍ നിന്നും തട്ട് ഇഡ്ഡലി കഴിയ്ക്കുന്ന ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അദ്ദേഹം ആ ദളിത് കുടുംബത്തിനെ അപനിച്ചെന്നു പറഞ്ഞു ജലതാ ദൾ (സെക്യൂലര്‍) സംസ്ഥാന അദ്ധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി, കോണ്‍ഗ്രസ് നേതാക്കളായ ജി പരമേശ്വര, മല്ലികാര്‍ജുന ഖാര്‍ഗേ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

ആരോപണങ്ങളെക്കുറിച്ചു യദൂരിയപ്പ പറഞ്ഞതു കോണ്‍ഗ്രസ്സും ജനതാദളും ദളിതരെ അപമാനിക്കുന്നു എന്നാണ്. താന്‍ ആഹാരം കഴിച്ച ദളിത് വീടുകളിലെ ദളിതരോട് എല്ലാ നേതാക്കളും മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.