കുട്ടികൾ തമ്മിലെ വഴക്ക് കലാപമായി മാറി; ഗുജറാത്തിൽ രണ്ടു മരണം; 12 പേര്‍ക്ക് പരുക്ക്

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ എന്തോ കാരണത്തിന് വഴക്കിട്ടതായിരുന്നു സംഭവങ്ങളുടെ തുടക്കം. വഴക്കിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഗ്രാമവാസികളെ വിളിച്ച് ചേര്‍ക്കുകയും 5000 പേരോളം അടങ്ങുന്ന സംഘം മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വടവലി എന്ന ഗ്രാമത്തിലേയ്ക്ക് പോകുകയും ചെയ്തു.

പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വഴക്ക് വര്‍ഗീയലഹളയായി മാറി. രണ്ട് പേര്‍ മരിക്കുകയും പന്ത്രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ എന്തോ കാരണത്തിന് വഴക്കിട്ടതായിരുന്നു സംഭവങ്ങളുടെ തുടക്കം. വഴക്കിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഗ്രാമവാസികളെ വിളിച്ച് ചേര്‍ക്കുകയും 5000 പേരോളം അടങ്ങുന്ന സംഘം മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വടവലി എന്ന ഗ്രാമത്തിലേയ്ക്ക് പോകുകയും ചെയ്തു.

അവർ അവിടെയുള്ള വീടുകള്‍ ആക്രമിക്കുകയും കലാപം സൃഷ്ടിക്കുകയും ചെയ്തു. കണ്ണീര്‍ വാതകം രണ്ട് റൗണ്ട് നിറയൊഴിച്ചിട്ടാണ് കലാപകാരികളെ തുരത്താന്‍ പൊലീസീനായത്. ആക്രമണത്തെത്തുടര്‍ന്ന് മുസ്ലീം കുടുംബങ്ങള്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ അഭയം പ്രാപിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.