രാമനവമിയ്ക്ക് ബീഹാറിൽ വർഗീയലഹള; മതപരമായ പോസ്റ്റർ കീറിയത് തുടക്കം

മതപരമായ പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം ആണ് സംഭവങ്ങളുടെ തുടക്കം എന്ന് നവാഡ ജില്ലാ മജിസ്ട്രേറ്റ് മനോജ് കുമാർ പറഞ്ഞു. പിന്നീട് അത് കലാപം ആയി മാറുകയായിരുന്നു. സംഭവത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

രാമനവമിയ്ക്ക് ബീഹാറിൽ വർഗീയലഹള; മതപരമായ പോസ്റ്റർ കീറിയത് തുടക്കം

രാമനവമിയോടനുബന്ധിച്ച് ബീഹാറിൽ വർഗീയലഹള പൊട്ടിപ്പുറപ്പെട്ടു. മതപരമായ പോസ്റ്ററുകൾ കീറിയെന്നാരോപിച്ചാണ് ലഹള തുടങ്ങിയത്. ബീഹാറിലെ നവാഡ എന്ന പട്ടണത്തിലാണ് സംഭവം.

നൂറ് കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. നാഷണൽ ഹൈവേ 31 തടസ്സപ്പെടുത്തിക്കോണ്ടാണ് പ്രതിഷേധം രൂപപ്പെട്ടത്. പോസ്റ്റർ നശിപ്പിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി എടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

പ്രതിഷേധക്കാർക്കെതിരെ ചിലർ കല്ലെറിഞ്ഞതോടെയാണ് കലാപത്തിന്റെ തുടക്കമായത്. ഇരുകൂട്ടരും പരസ്പരം കല്ലെറിയാൻ തുടങ്ങുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് വികാസ് ബർമാൻ പറഞ്ഞു. ഒട്ടേറേ വാഹനങ്ങൾക്കും കടകൾക്കും നാശനഷ്ടം സംഭവിച്ചു.

മതപരമായ പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം ആണ് സംഭവങ്ങളുടെ തുടക്കം എന്ന് നവാഡ ജില്ലാ മജിസ്ട്രേറ്റ് മനോജ് കുമാർ പറഞ്ഞു. പിന്നീട് അത് കലാപം ആയി മാറുകയായിരുന്നു. സംഭവത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

2013 ൽ വർഗീയകലാപത്തിന് സാക്ഷ്യം വഹിച്ചിരുന്നു നവാഡ.