കോളേജ് അധ്യാപകരുടെ ശമ്പളം 50000 രൂപ കൂടും

സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ 22 മുതൽ 28 ശതനമാനം വരെയാണ് വർദ്ധനവ്. അതായത്10000 മുതൽ 50000 രൂപയുടെ വർദ്ധനവ് ഉണ്ടാകും

കോളേജ് അധ്യാപകരുടെ ശമ്പളം 50000 രൂപ കൂടും

കേന്ദ്ര സംസ്ഥന സർവ്വകലാശാലകളിലെയും കോളേജ് അധ്യാപകരുടെയും ശമ്പളത്തിൽ വർദ്ധനവ്. ഇത് സംബന്ധിച്ച ഉത്തരവിന് കേന്ദ്രമന്ത്രി സഭ അം​ഗികാരം നൽകി. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ 22 മുതൽ 28 ശതനമാനം വരെയാണ് വർദ്ധനവ്. അതായത്10000 മുതൽ 50000 രൂപയുടെ വർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു.

ഏഴാം ശബളകമ്മീഷന്റെ ശുപാർശയനുസരിച്ചാണ് ശബളവർദ്ധനവ്. 43 കേന്ദ്രസർവ്വകലാശാല 329 സംസ്ഥാന സർവ്വകലാശാലകൾ,12,912 സർക്കാർ, സ്വകാര്യഎയ്ഡഡ് കോളേജുകളിലെ അധ്യാപകർക്കാണ് ശബളവർദ്ധനവ് ഉണ്ടാകുക. കൂടാതെ കേന്ദ്ര സർവ്വകലാശാലയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഐഐടികൾ, ഐഐഎസ്സി, ഐഐഎം, ഐഐസിഇആർ, ഐഐഐടി, എൻഐടിഐഇ തുടങ്ങിയ 119 സാങ്കേതി സർവ്വകലാശാലകളിലെ അധ്യാപകർക്കും പുതുക്കിയ ശബളം ലഭിക്കും.

Read More >>