'എനിക്ക് കർണാടകയുടെ ഫിറ്റ്നസ് നോക്കാനുണ്ട്'; മോദിയുടെ ഫിറ്റ്നസ് ചലഞ്ചിനോട് മുഖം തിരിച്ച് കുമാരസ്വാമി

നേരത്തെ, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് സ്വീകരിച്ച് തന്റെ വ്യായാമ മുറകളുടെ വീഡിയോ മോദി പങ്കു വെച്ചിരുന്നു.

എനിക്ക് കർണാടകയുടെ ഫിറ്റ്നസ് നോക്കാനുണ്ട്; മോദിയുടെ ഫിറ്റ്നസ് ചലഞ്ചിനോട് മുഖം തിരിച്ച് കുമാരസ്വാമി

മോദിയുടെ ഫിറ്റ്നസ് ചലഞ്ചിനോട് മുഖം തിരിച്ച് കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുക്കാൻ കഴിയില്ലെന്ന് കാണിച്ച് കുമാരസ്വാമി രംഗത്തെത്തിയത്. തനിക്ക് കർണാടകയുടെ ഫിറ്റ്നസ് നോക്കാനുണ്ടെന്നും അതിനാണ് പ്രാധാന്യമെന്നുമാണ് അദ്ദേഹം കുറിച്ചത്.

'പ്രിയപ്പെട്ട നരേന്ദ്ര മോദിജി, ഞാൻ ധന്യനായിരിക്കുന്നു. എന്റെ ആരോഗ്യത്തിൽ ഉത്കണ്ഠയുണ്ടെന്നറിഞ്ഞതിന് നന്ദി. ശാരീരികാരോഗ്യം എല്ലാവർക്കും പ്രധാനപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. യോഗ എന്റെ ദിനേനയുള്ള വർക്കൗട്ടിൽ ഉള്ളതാണ്. എന്നാലും ഞാൻ എന്റെ നാടിന്റെ ഫിറ്റ്നസ് പുരോഗതിയിലാണ് ഞാൻ കൂടുതൽ ഉത്കണ്ഠാകുലനാകുന്നത്. അതിനുള്ള പിന്തുണയും ഞാനാഗ്രഹിക്കുന്നു.'- ഇങ്ങനെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.


നേരത്തെ, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് സ്വീകരിച്ച് തന്റെ വ്യായാമ മുറകളുടെ വീഡിയോ മോദി പങ്കു വെച്ചിരുന്നു. ഇതിനു ശേഷമാണ് കുമാരസ്വാമിയെയും ടേബിൾ ടെന്നീസ് താരം മണിക്ക ബത്രയെയും മുഴുവൻ ഇന്ത്യൻ പൊലീസ് ഓഫീസർമാരെയും മോദി ചലഞ്ച് ചെയ്തത്.

മുൻ ഷൂട്ടിംഗ് താരവും കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ രാജ്യവർധൻ സിംഗ് റാത്തോഡാണ് ട്വിറ്ററിലൂടെ ഫിറ്റ്നസ് ചലഞ്ചിന് തുടക്കം കുറിച്ചത്.

Read More >>