മുസഫർനഗർ കലാപം; വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ബിജെപി നേതാവ് സംഗീത് സിങ് സോമിന് ക്ലീൻ ചിറ്റ്

വർഗീയ സംഘർഷം രൂക്ഷമാക്കുന്ന തരത്തിൽ വ്യാജ വീഡിയോ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് ബിജെപി എംഎൽഎ സംഗീത് സിങ് സോമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ ഹിന്ദു യുവാക്കളെ ആക്രമിക്കുകയും തുടർന്ന് വധിക്കുകയും ചെയ്യുന്നതായ വ്യാജ വീഡിയോയാണ് ഇയാൾ പ്രചരിപ്പിച്ചത്. സംഗീത് സിങ് സോം ഉൾപ്പെടെ 16 രാഷ്രീയ നേതാക്കൾക്കെതിരെ സാമൂഹ്യ മാധ്യമം വഴി വർഗീയ സംഘർഷം രൂക്ഷമാക്കിയതിന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കേസ് അന്വേഷണത്തെ ദുർബലപ്പെടുത്താനുള്ള നീക്കം തുടക്കം മുതലേയുണ്ടായിരുന്നുവന്നു ആരോപണമുണ്ടായി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ഇത് ശരിവെക്കുന്ന തരത്തിലാണ്.

മുസഫർനഗർ കലാപം; വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ബിജെപി നേതാവ് സംഗീത് സിങ് സോമിന് ക്ലീൻ ചിറ്റ്

2013-ലെ മുസഫർനഗർ കലാപത്തിന് ആക്കം കൂട്ടിയ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ബിജെപി നേതാവ് സംഗീത് സിങ് സോമിന് ക്ലീൻ ചിറ്റ്. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബിജെപി എംഎൽഎ സംഗീത് സിങ് സോമിന് ക്ലീൻ ചിറ്റ് നൽകിയത്. അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചു. പൂർണമായ തെളിവില്ലാത്തതിനാൽ അന്വേഷണം സാധ്യമല്ല എന്നാണ് റിപ്പോർട്ടിലുള്ളത്.

വർഗീയ സംഘർഷം രൂക്ഷമാക്കുന്ന തരത്തിൽ വ്യാജ വീഡിയോ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് ബിജെപി എംഎൽഎ സംഗീത് സിങ് സോമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ ഹിന്ദു യുവാക്കളെ ആക്രമിക്കുകയും തുടർന്ന് വധിക്കുകയും ചെയ്യുന്നതായ വ്യാജ വീഡിയോയാണ് ഇയാൾ പ്രചരിപ്പിച്ചത്. സംഗീത് സിങ് സോം ഉൾപ്പെടെ 16 രാഷ്രീയ നേതാക്കൾക്കെതിരെ സാമൂഹ്യ മാധ്യമം വഴി വർഗീയ സംഘർഷം രൂക്ഷമാക്കിയതിന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കേസ് അന്വേഷണത്തെ ദുർബലപ്പെടുത്താനുള്ള നീക്കം തുടക്കം മുതലേയുണ്ടായിരുന്നുവന്നു ആരോപണമുണ്ടായി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ഇത് ശരിവെക്കുന്ന തരത്തിലാണ്.

വർഗീയ ലഹളയ്ക്കു തുടക്കം കുറിച്ച കവാൽ ഗ്രാമത്തിലെ കൊലപാതകത്തെ തുടർന്നു വ്യാജ വീഡിയോ യൂട്യുബിലും ഫേസ്ബുക്കിലും പ്രചരിച്ചിരുന്നു. എന്നാൽ കാലിഫോർണിയയിലെ ഫേസ്ബുക്ക് ആസ്ഥാനവുമായി ബന്ധപ്പെട്ടപ്പോൾ പൂർണ വിവരങ്ങൾ ലഭ്യമായില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻസ്‌പെക്ടർ ധരംപാൽ ത്യാഗി പറഞ്ഞു.

പൂർണ വിവരങ്ങളില്ലാതെ തെളിവ് രേഖപ്പെടുത്താനായില്ല. അതിനാലാണ് അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് സമർപ്പിച്ചതതെന്നു ധരംപാൽ ത്യാഗി വ്യക്തമാക്കി. ഫേസ്ബുക്കിൽ പ്രചരിപ്പിക്കപ്പെട്ട വ്യാജ വീഡിയോ ഇന്ത്യയിൽ നിർമിച്ചതാവാൻ സാധ്യതയില്ലെന്നായിരുന്നു തുടക്കം മുതലേ അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം.

ഉത്തർപ്രദേശിലെ മുസഫർനഗർ കലാപത്തിന് ആക്കം കൂട്ടിയ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നുണ്ടായ വർഗീയ കലാപങ്ങളിൽ 107 പേരാണ് കൊല്ലപ്പെട്ടത്. മുസഫർനഗർ കലാപത്തിൽ 300 ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വർഗീയ വിദ്വേഷമുയർത്താനായി പ്രകോപനപരമായ സംഭാഷണങ്ങളും ഉൾപ്പെടുത്തിയായിരുന്നു ഈ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. അന്വേഷണതിനിടെ കേസിലെ പ്രതിയായ സംഗീത് സിങ് സോം ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഫ്രണ്ട്ലിസ്റ്റ് ഉൾപ്പെടെ എല്ലാ വിവരങ്ങളും നീക്കം ചെയ്തു.

മാംസ വിൽപ്പനയെ എതിർത്തു പ്രസംഗിക്കുന്ന സംഗീത് സിങ് സോം, മാംസവില്പനയും കയറ്റുമതിയും നടത്തുന്നുണ്ട്. കൂടാതെ ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ബീഫ് കയറ്റുമതി കേന്ദ്രത്തിന്റെ ഡയറക്ടറുമാണ് ഇയാൾ. 2014 ലെ പൊതു തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സാമുദായിക ധ്രുവീകരണത്തിന് ബിജെപി നേതാക്കൾ ഗൂഡാലോചന നടത്തിയെന്നും കേസന്വേഷണത്തെ അട്ടിമറിക്കുമെന്നുമുള്ള ആരോപണമുണ്ടായിരുന്നു. കേസ് അന്വേഷണരീതിയിലും സംസ്ഥാന- കേന്ദ്ര ഏജൻസികളുടെ നടപടിയിലും അമർഷം ഉയർന്നിട്ടുണ്ട്.

അതേസമയം, സംഗീത് സിങ് സോമിന് ക്ലീൻ ചിറ്റ് നൽകിയതൊടെ കുറ്റവാളികളെ തുണയ്ക്കാൻ റിപ്പോർട്ട് ചമയ്ക്കുന്ന ഏജൻസിയായി ഇത്തരം പ്രത്യേക അന്വേഷണ സംഘം മാറിയെന്ന പരാതി വ്യാപകമാവുകയാണ്. സമാനമായ കേസിൽ, മഹാരാഷ്ട്ര എൻഐഎ പ്രഗ്യ സാദ്‌വിയെയും ഇന്ദ്രേഷ് കുമാറിനെയും കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകിയിരുന്നു. യഥാക്രമം സംഝോധാ എക്സ്പ്രസ്, ദർഗാ സ്ഫാേടനക്കേസുകളിലെ പ്രതികളാണ് മഹാരാഷ്ട്ര എൻഐഎയുടെ റിപ്പോർട്ടിലൂടെ രക്ഷപ്പെട്ടത്.

മുസാഫർനഗർ കലാപത്തെ തുടർന്ന് 50,000ലേറെ ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ് പലായനം ചെയ്യേണ്ടതായി വന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ കലാപം നിയന്ത്രിക്കാൻ സർക്കാർ സംവിധാനം ഉപയോഗിക്കാത്തതിനാൽ 2013 സെപ്തംബർ 15 വരെ മാത്രം രാജ്യത്ത് 479 സാമുദായിക സംഘർഷളുണ്ടായി.

Read More >>