ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം; കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന് നൽകുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ പ്രതിഷേധിച്ചത്. ലോയയുടേതു പോലുള്ള സുപ്രധാന കേസുകൾ ജൂനിയർ ജ‍‍ഡ്ജിമാരുടെ പരിഗണനയ്ക്കു നൽകുന്നതിന് എതിരെയായിരുന്നു പ്രതിഷേധം.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം; കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്

സിബിഎെ കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി എസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരി​ഗണിക്കും. കേസ് പരി​ഗണിച്ചിരുന്ന ബെഞ്ചിൽ നിന്നും ജസ്റ്റിസ് അരുൺ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് തീരുമാനം. തിങ്കളാഴ്ചയാണു സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന് നൽകുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ പ്രതിഷേധിച്ചത്. ഇതിനെതിരെ ജസ്റ്റിസ് ചെലമേശ്വർ, കുര്യൻ ജോസഫ്, മഥൻ ബി ലോകൂർ, രഞ്ജൻ ​ഗൊ​ഗോയ് എന്നിവർ ചീഫ് ജസ്റ്റിസിനു കത്ത് നൽകുകയും ചെയ്തിരുന്നു. ലോയയുടേതു പോലുള്ള സുപ്രധാന കേസുകൾ ജൂനിയർ ജ‍‍ഡ്ജിമാരുടെ പരിഗണനയ്ക്കു നൽകുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെ കേസ് പരിഗണിക്കാൻ അരുൺ മിശ്രയെ തന്നെ ജസ്റ്റിസ് നിയോഗിച്ചെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു.

അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ ഷേഖ് കൊലപാതക കേസ് പരി​ഗണിച്ചിരുന്നത് സിബിഎെ കോടതി ജഡ്ജിയായ ജസ്റ്റിസ് ബി എസ് ലോയയാണ്. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയ 2014 ഡിസംബര്‍ ഒന്നിനു നാഗ്പുരില്‍ വച്ചാണു ദുരൂഹമായി മരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്നാണു ലോയ മരിച്ചതെന്ന് അന്നേ ദിവസം രാവിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേതിയാണു ലോയയുടെ പിതാവ് ഹര്‍കിഷനെ അറിയിച്ചത്. വിവാഹത്തിനു പോകാന്‍ താൽപ്പര്യമില്ലാതിരുന്നിട്ടും, സഹപ്രവര്‍ത്തകരായ രണ്ടു ജഡ്ജിമാര്‍ നിര്‍ബസന്ധിച്ചാണു ലോയയെ നാഗ്പുരിലേക്കു കൊണ്ടുപോയത്. എന്നാല്‍ മരണവിവരം ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തിൽ പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നു ലോയയുടെ സഹോദരിയും പിതാവും വാദിച്ചിരുന്നു.

Read More >>