പരംജിത്ത് സിങ്ങിന്റെ കുടുംബത്തിനു കൈത്താങ്ങുമായി യൂനസ് ഖാനും കുടുംബവുമെത്തി; ജമ്മു കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്റെ മകളെ പൊലീസ് ദമ്പതികള്‍ ദത്തെടുത്തു

ജവാന്റെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ചു മാധ്യമങ്ങളിലൂടെകേട്ടറിഞ്ഞ ദമ്പതിമാര്‍ കുട്ടിയെ ദത്തെടുക്കാനുള്ള തങ്ങളുടെ തീരുമാനം അറിയിക്കുകയായിരുന്നു. കുശ്ദീപിന്റെ വിദ്യാഭ്യാസം ഉള്‍പ്പെടുയുള്ള ചിലവുകള്‍ ഇനിമുതല്‍ തങ്ങള്‍ വഹിക്കുമെന്നും ദമ്പതികള്‍ കുടുംബെത്ത അറിയിച്ചിട്ടുണ്ട്...

പരംജിത്ത് സിങ്ങിന്റെ കുടുംബത്തിനു കൈത്താങ്ങുമായി യൂനസ് ഖാനും കുടുംബവുമെത്തി; ജമ്മു കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്റെ മകളെ പൊലീസ് ദമ്പതികള്‍ ദത്തെടുത്തു

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ വച്ചു ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പൊലീസ് ദമ്പതികള്‍ ദത്തെടുത്തു. ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പൂനെ സ്വദേശി സുബേദാര്‍ പരംജിത്ത് സിങ്ങിന്റെ പന്ത്രണ്ടുകാരിയായ മകള്‍ കുശ്ദീപിനെയാണ് സോളനിലെ പൊലീസ് സുപ്രണ്ട് അന്‍ജും ആറയും കുല്ലു ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ യൂനസ് ഖാനും ദത്തെടുത്തത്.

ജവാന്റെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ചു മാധ്യമങ്ങളിലൂടെകേട്ടറിഞ്ഞ ദമ്പതിമാര്‍ കുട്ടിയെ ദത്തെടുക്കാനുള്ള തങ്ങളുടെ തീരുമാനം അറിയിക്കുകയായിരുന്നു. കുശ്ദീപിന്റെ വിദ്യാഭ്യാസം ഉള്‍പ്പെടുയുള്ള ചിലവുകള്‍ ഇനിമുതല്‍ തങ്ങള്‍ വഹിക്കുമെന്നും ദമ്പതികള്‍ അറിയിച്ചു. എന്നാല്‍ അമ്മയോടും സഹോദരര്‍ക്കുമൊപ്പം വളരുന്ന കുശ്ദീപിശന പിരിക്കാന്‍ ഇവര്‍ തയ്യാറല്ല. കുശ്ദീപ് അമ്മയോടും മറ്റ് രണ്ട് സഹോദരങ്ങളോടും ഒപ്പമായിരിക്കും ഇനിയും നില്‍ക്കുകയെന്നും തങ്ങള്‍ ഇടയ്ക്കെല്ലാം വന്നു കുശ്ദീപിനെ കാണുമെന്നും യൂനസ്ഖാന്‍ പറഞ്ഞു.

ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബമായിരുന്നു പരംജിത്തിന്റേത്. അദ്ദേഹത്തിന്റെ മരണം ആ കുടുംബത്തെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഇളയമകളായ കുശ്ദീപിനോട് പരംജിത്തിനു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നെന്നു അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ഹിമാചലിലെ യുവ ദമ്പതിമാര്‍ ചെയ്തതു മാതൃകപരമായ കാര്യമാണെന്നു അവര്‍ക്കു നന്ദി അറിയിച്ച് സുബേദാറിന്റെ അച്ഛന്‍ പറഞ്ഞു.

യൂനസ് ഖാനും അന്‍ജും ആറയ്ക്കും അഞ്ചു വയസ്സുകാരനായ ഒരു മകനും ഉണ്ട്. കുശ്ദീപ് ഇപ്പോള്‍ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. സുബേദാര്‍ കൊല്ലപ്പെട്ടപ്പോള്‍ കുശ്ദീപ് അച്ഛന്റെ ഫോട്ടോ പിടിച്ച് നില്‍ക്കുന്ന വാര്‍ത്ത ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More >>