സ്വവര്‍ഗ വിവാഹം സാധ്യമല്ല: സഹപ്രവര്‍ത്തകയെ കല്യാണം കഴിക്കാന്‍ പട്ടാളക്കാരി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി

പുരുഷനായി മാറുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പുറമെ പേശികള്‍ ദൃഢമാകുന്നതടക്കമുള്ള ചികിത്സകളും ഇവര്‍ നടത്തിയിരുന്നു. 10 ലക്ഷം രൂപയാണ് പുരുഷനായി മാറുന്നതിനായി ലോണെടുത്ത് ചെലവാക്കിയത്.

സ്വവര്‍ഗ വിവാഹം സാധ്യമല്ല: സഹപ്രവര്‍ത്തകയെ കല്യാണം കഴിക്കാന്‍ പട്ടാളക്കാരി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി

സ്വവര്‍ഗ വിവാഹം രാജ്യത്ത് നിയമവിധേയമല്ലാത്തതിനാല്‍ സഹപ്രവര്‍ത്തകയെ കല്യാണം കഴിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി പട്ടാളക്കാരി. 29കാരനായ സിഐഎസ്എഫ് ജവാനാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇതിനെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സിഐഎസ്എഫ് സൈനികന് ഇപ്പോള്‍ ലൈംഗിക സ്വാഭിമാന അംഗീകാരം നല്‍കി ഔദ്യോഗികമായി പുരുഷനായി അംഗീകരിച്ചു. ആറ് വര്‍ഷം മുമ്പാണ് ഇദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയയായി പുരുഷനായി മാറിയത്. ഇതേത്തുടര്‍ന്ന് അടുപ്പത്തിലായിരുന്ന സഹപ്രവര്‍ത്തകയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി തന്നെ പുരുഷനായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം നടത്തി വന്ന പോരാട്ടങ്ങള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.

സിഐഎസ്എഫിന്റെ മൂന്ന് മെഡിക്കല്‍ ബോര്‍ഡുകള്‍, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ വിദഗ്ധ സംഘം നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് തീരുമാനമുണ്ടായത്. സൈനികന്റെ സ്വകാര്യത മാനിക്കുന്നതിനാല്‍ സിഐഎസ്എഫ് വൃത്തങ്ങള്‍ പേരും മേല്‍വിലാസവും വെളിപ്പെടുത്തിയിട്ടില്ല. തീരുമാനത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്ന് സിഐഎസ്എഫ് ഡിജി പറഞ്ഞു. 2008ലാണ് ബിഹാര്‍ സ്വദേശിയായ യുവതി സിഐഎസ്എഫില്‍ ചേര്‍ന്നത്.

പുരുഷനായി മാറുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പുറമെ പേശികള്‍ ദൃഢമാകുന്നതടക്കമുള്ള ചികിത്സകളും ഇവര്‍ നടത്തിയിരുന്നു. 10 ലക്ഷം രൂപയാണ് പുരുഷനായി മാറുന്നതിനായി ലോണെടുത്ത് ചെലവാക്കിയത്.

സ്വലിംഗത്തില്‍പ്പെടുന്നവരുമായുള്ള വിവാഹം രാജ്യത്ത് അനുവദനീയമല്ലാത്തതിനാലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പം മുതലേ പുരുഷനാണെന്ന തോന്നലിലാണ് വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മെട്രോ റെയിലില്‍ സ്ത്രീ യാത്രക്കാരെ പരിശോധിക്കാനുള്ള ചുമതലയില്‍ നിന്ന് മുമ്പ് പിന്‍മാറിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. 2012 മെയ് മാസത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. പുരുഷനായി അംഗീകരിച്ച നിലയ്ക്ക് തുടര്‍ന്ന് നല്‍കേണ്ട ചുമതലകളെക്കുറിച്ച് സിഐഎസ്എഫ് നേതൃത്വം ആലോചനയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read More >>