ഏഴ് ഒഎൻജിസി യാത്രക്കാരുമായി പറന്ന ഹെലികോപ്റ്റർ മുംബൈയിൽ കാണാതായി

രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. 10.58ന് ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു.

ഏഴ് ഒഎൻജിസി യാത്രക്കാരുമായി പറന്ന ഹെലികോപ്റ്റർ മുംബൈയിൽ കാണാതായി

മുംബൈയിൽ നിന്ന് ഏഴ് ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റർ കാണാതായി. തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെവച്ച് ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) അറിയിച്ചു.

രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. 10.58ന് ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. എന്നാൽ പറന്നുയർന്നതിനു പിന്നാലെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി അറിയിച്ചു.

രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് കാണാതായത്. ഹെലികോപ്റ്റർ കാണാതായെന്ന് ഒഎൻജിസി അറിയിച്ചതിനെ തുടർന്ന് തീരസംരക്ഷണ സേന തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

Story by
Read More >>