ആത്മീയാചാര്യൻ ദലൈലാമയുടെ അരുണാചൽ സന്ദർശനത്തോടുള്ള എതിർപ്പ് :അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന ഏകപക്ഷീയമായി മാറ്റി

ടിബറ്റ് ആത്മീയാചാര്യൻ ദലൈലാമയുടെ അരുണാചൽ സന്ദർശനത്തോടുള്ള എതിർപ്പ് പ്രകടമാക്കാൻ അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന ഏകപക്ഷീയമായിമാറ്റി. ചൈനീസ് ഭാഷയിലെ പേരുകൾ ഈ സ്ഥലങ്ങൾക്ക് നൽകികൊണ്ടാണ് ചൈനയുടെ പ്രതിഷേധം.വോഗ്യെൻലിങ്, മിലാ റി, ക്വയ്ഡ് ൻഗാർബോ, റി മെയ്ൻക്യുക, ബി മോ ലാ, നാമകപുബ് റി എന്നീ പേരുകളാണ് ചൈന നൽകിയിരിക്കുന്നത്.ദലൈലാമയുടെ അരുണാചൽ സന്ദർശന വിഷയത്തിൽ ചൈന നിലപാടു കടുപ്പിക്കുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു.

ആത്മീയാചാര്യൻ ദലൈലാമയുടെ അരുണാചൽ സന്ദർശനത്തോടുള്ള എതിർപ്പ് :അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന ഏകപക്ഷീയമായി മാറ്റി

ടിബറ്റ് ആത്മീയാചാര്യൻ ദലൈലാമയുടെ അരുണാചൽ സന്ദർശനത്തോടുള്ള എതിർപ്പ് പ്രകടമാക്കാൻ അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന മാറ്റി. ചൈനീസ് ഭാഷയിലെ പേരുകൾ ഈ സ്ഥലങ്ങൾക്ക് നൽകികൊണ്ടാണ് ചൈനയുടെ പ്രതിഷേധം. അരുണാചൽ പ്രദേശിനുമേൽ ചൈന അവകാശവാദം ഉന്നയിച്ചതിനെ ഇന്ത്യ ഒരിയ്ക്കലും മുഖവിലയ്‌ക്കെടുത്തിരുന്നില്ല.അതിനാൽ തർക്കഭൂമിയെന്ന വ്യാഖ്യാനമാണ് ചൈന നൽകിയിരിക്കുന്നത്.ഇവിടെ ദലൈലാമയെ പ്രവേശിപ്പിക്കരുതെന്നു നിരവധി തവണ ചൈന ആവശ്യപ്പെട്ടിരുന്നു.എന്നാൽ ആത്മീയാചാര്യൻ ദലൈലാമ സന്ദർശനം നടത്തി.ഇതിലുള്ള അമർഷം പ്രകടമാക്കാനാണ് അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതെന്നാണ് കരുതുന്നത്.വോഗ്യെൻലിങ്, മിലാ റി, ക്വയ്ഡ് ൻഗാർബോ, റി മെയ്ൻക്യുക, ബി മോ ലാ, നാമകപുബ് റി എന്നീ പേരുകളാണ് ചൈന നൽകിയിരിക്കുന്നത്.

ഒൻപതു ദിവസത്തെ സന്ദർശനത്തിനുശേഷം ദലൈലാമ അരുണാചലിൽനിന്നു തിരിച്ചതിനു പിറ്റേന്നാണ് പേരുമാറ്റിയത്.ഏപ്രിൽ നാലു മുതൽ ഒൻപതു ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു ദലൈലാമയുടെ അരുണാചൽ സന്ദർശനം. വിഷയത്തിൽ ചൈന നിലപാടു കടുപ്പിക്കുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു.

ടിബറ്റിനോടു ചേർന്നു കിടക്കുന്ന പ്രദേശത്തിത്തിന്മേലുള്ള പരമാധികാരം തങ്ങൾക്കാണെന്നു ഇന്ത്യയ്ക്കു വ്യക്തമാക്കിക്കൊടുക്കുകയാണു പേരുമാറ്റലിലൂടെ ലക്ഷ്യമിട്ടതെന്നു ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് അറിയിച്ചു. തെക്കൻ ടിബറ്റ് എന്നാണു ചൈന അരുണാചലിനെ വിശേഷിപ്പിക്കുന്നത്.