കുട്ടികളുടെ മരണം വാർഷിക പരിപാടിയാണ്; മാധ്യമങ്ങളുടേത് വ്യാജ റിപ്പോർട്ടിംഗെന്ന് യോഗി ആദിത്യനാഥ്

കഴിഞ്ഞ ഇരുപതു വർഷങ്ങളായി ഗോരഖ്പുർ പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി കൂടിയാണ് യോഗി ആദിത്യനാഥ്.

കുട്ടികളുടെ മരണം വാർഷിക പരിപാടിയാണ്; മാധ്യമങ്ങളുടേത് വ്യാജ റിപ്പോർട്ടിംഗെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ കുട്ടികളുടെ മരണം എല്ലാ വർഷവും നടക്കുന്നതാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പുരിലെ ബിആർഡി സർക്കാർ മെഡിക്കൽ കോളേജിൽ കുട്ടികൾ കൊല്ലപ്പെട്ട വിഷയത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ നടത്തിയ പത്ര സമ്മേളനത്തിനിടെയാണ് ആദിത്യനാഥിന്റെ പരാമർശം. ഈ വിഷയത്തിൽ മാധ്യമങ്ങൾ ചെയ്യുന്നത് വ്യാജ റിപ്പോർട്ടിംഗാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കുട്ടികൾ മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ചാണ്. ഉത്തർപ്രദേശിൽ 1996 മുതൽ എല്ലാ വർഷങ്ങളിലും കുട്ടികൾ ഇങ്ങനെ മരിക്കുന്നുണ്ട്. അതിനെതിരെ നമ്മൾ പോരാടണം എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

എണ്ണൂറു കിടക്കകൾ ഉള്ള ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി രണ്ടു മണിക്കൂറിലധികം ഓക്സിജൻ മുടങ്ങിയതായി സർക്കാർ സമ്മതിച്ചു. എന്നാൽ ഇത് കുഞ്ഞുങ്ങളുടെ മരന കാരണമാണെന്നു സമ്മതിക്കാൻ സർക്കാർ തയ്യാറായില്ല.

മാതൃകാ ആശുപത്രിയായി മുഖ്യമന്ത്രി തന്നെ വിശേഷിപ്പിക്കുന്ന ആശുപത്രിയാണ് ബാബ രാഘവ് ദാസ് സർക്കാർ മെഡിക്കൽ കോളേജ്. ഇതേ മെഡിക്കൽ കോളേജിലാണ് പത്തു കിടക്കകളുള്ള ഒരു ഐസിയുവും ആറു കിടക്കകൾ ഉള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റും കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഇരുപതു വർഷങ്ങളായി ഗോരഖ്പുർ പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി കൂടിയാണ് യോഗി ആദിത്യ നാഥ്.

Read More >>