ഉത്തര്‍ പ്രദേശില്‍ ശിശുമരണം തുടരുന്നു; നാലു ദിവസത്തിനുള്ളില്‍ മരിച്ചത് 69 കുഞ്ഞുങ്ങള്‍

ആശുപത്രി രേഖകള്‍ പ്രകാരം കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ 333നും 360നും ഇടയില്‍ കുട്ടികളെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ 12 മുതല്‍ 20 വരെ കുട്ടികള്‍ ദിവസേനെയെന്നോണം മരിക്കുന്നുണ്ട്.

ഉത്തര്‍ പ്രദേശില്‍ ശിശുമരണം തുടരുന്നു; നാലു ദിവസത്തിനുള്ളില്‍ മരിച്ചത് 69 കുഞ്ഞുങ്ങള്‍

ഉത്തർപ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ വീണ്ടും ശിശുമരണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19 കുഞ്ഞുങ്ങളാണ് മരിച്ചത്. അതില്‍ 13 കുഞ്ഞുങ്ങള്‍ നവജാതരാണ്.

ജപ്പാന്‍ ജ്വരം ബാധിച്ചാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ''നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ 118 കഞ്ഞുങ്ങളാണുള്ളത്. അതിലെ 13 കുഞ്ഞുങ്ങള്‍ മരിച്ചത് വിവിധ രോഗങ്ങള്‍മൂലമാണ് ''- ബിആര്‍ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പികെ സിങ് പറഞ്ഞു. പീഡിയാട്രിക് വിഭാഗത്തില്‍ 333 രോഗികളുള്ളതില്‍ 109 കുഞ്ഞുങ്ങള്‍ ജപ്പാന്‍ ജ്വരം ബാധിച്ചവരാണ്. സിങ് കൂട്ടിച്ചേര്‍ത്തു.

ആശുപത്രി രേഖകള്‍ പ്രകാരം കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ 333നും 360നും ഇടയില്‍ കുട്ടികളെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ 12 മുതല്‍ 20 വരെ കുട്ടികള്‍ ദിവസേനെയെന്നോണം മരിക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസം ആദ്യം ഇവിടെ ഓക്‌സിജന്‍ കിട്ടാതെ 105 കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ഇതില്‍ രാജ്യമെമ്പാടും പ്രതിഷേധം കത്തിനില്‍ക്കുന്നതിനിടെ ഇതേമാസം അവസാന വാരം 72 മണിക്കൂറിനിടെ 61 കുഞ്ഞുങ്ങളുടേയും ജീവന്‍ പൊലിഞ്ഞിരുന്നു.

ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതോടെയാണ് ദുരന്തം സംഭവിച്ചത്. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രി പ്രിന്‍സിപ്പലിനെതിരെയും ഓക്‌സിജന്‍ വിതരണം ചെയ്ത കമ്പനി ഉടമയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ, കുട്ടികള്‍ക്ക് സ്വന്തം ചെലവില്‍ ഓക്‌സിജന്‍ എത്തിച്ചുനല്‍കിയ ഡോക്ടറെ ആശുപത്രി അധികൃതര്‍ സസ്‌പെന്റ് ചെയ്തത് വിവാദമായിരുന്നു.

Read More >>