ആദിത്യനാഥിന്റെ മണ്ഡലത്തിൽ നടന്നത് 60 കുഞ്ഞുങ്ങളുടെ ഭരണകൂട കൊലപാതകം; സർക്കാർ മെഡിക്കൽ കോളജിൽ ഓക്സിജനില്ലായിരുന്നുവെന്ന് നേരത്തെ അറിയാമായിരുന്നു

മെഡിക്കൽ കോളജിൽ ഓക്സിജൻ ഇല്ല എന്ന് കാട്ടി രണ്ട് കത്തുകളാണ് ഓക്സിജൻ കൈകാര്യം ചെയ്യുന്ന വിഭാ​ഗം ബിആർഡി മെഡിക്കൽ കോളജ് അധികൃതർക്ക് എഴുതിയിരുന്നത്. ഓ​ഗസ്റ്റ് 1 നും 3നും 10 നും കത്തുകൾ അയച്ചിട്ടുണ്ട്. ജൂലൈ മാസത്തിൽ തന്നെ ഓക്സിജൻ ലഭ്യതയില്ലായ്മ ശ്രദ്ധയിൽ പെട്ടിരുന്നു എന്നാണ് കത്തുകൾ വ്യക്തമാക്കുന്നത്.

ആദിത്യനാഥിന്റെ മണ്ഡലത്തിൽ നടന്നത് 60 കുഞ്ഞുങ്ങളുടെ ഭരണകൂട കൊലപാതകം; സർക്കാർ മെഡിക്കൽ കോളജിൽ 
ഓക്സിജനില്ലായിരുന്നുവെന്ന് നേരത്തെ അറിയാമായിരുന്നു

ഉത്തർപ്രേദേശിൽ മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ​ഗൊരഖ്പൂരിൽ ഓക്സിജൻ കിട്ടാതെ 60 കുട്ടികൾ മരിച്ച സംഭവം ഭരണകൂട കൊലപാതകം. ആശുപത്രി അധികൃതരുടെയും സർക്കാരിന്റെയും അനാസ്ഥ മൂലമാണ് 60 കുട്ടികൾ ഉൾപ്പടെ 63 പേർ മരിച്ചതെന്ന് വ്യക്തമാക്കുന്ന രണ്ട് കത്തുകൾ പുറത്തു വന്നു. മെഡിക്കൽ കോളജിൽ ഓക്സിജൻ ഇല്ല എന്ന് കാട്ടി രണ്ട് കത്തുകളാണ് ഓക്സിജൻ കൈകാര്യം ചെയ്യുന്ന വിഭാ​ഗം ബിആർഡി മെഡിക്കൽ കോളജ് അധികൃതർക്ക് എഴുതിയിരുന്നത്. ഓ​ഗസ്റ്റ് 1 നും 3നും 10 നും കത്തുകൾ അയച്ചിട്ടുണ്ട്. ജൂലൈ മാസത്തിൽ തന്നെ ഓക്സിജൻ ലഭ്യതയില്ലായ്മ ശ്രദ്ധയിൽ പെട്ടിരുന്നു എന്നാണ് കത്തുകൾ വ്യക്തമാക്കുന്നത്. ആദ്യത്തെ കത്ത് അയച്ചത് ദിപാങ്കർ ശർമ എന്നയാളാണ്. ഇയാളുടെ മൊബൈൽ നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്. സർക്കാർ അനാസ്ഥ മൂലം 60 കുഞ്ഞുങ്ങളും മറ്റ് 3 പേരും മരിക്കുന്നത് 5 ദിവസത്തിനിടെയാണ് എന്നതും സംഭവത്തിന്റെ ​ഗൗരവം വർദ്ധിപ്പിക്കുന്നു. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്ന സ്വാഭാവികമായും പാവപ്പെട്ട കുടുംബങ്ങളാണ്. അതു കൊണ്ട തന്നെ 30 കുഞ്ഞുങ്ങൾ മരിച്ചിട്ടും സംഭവം ദേശീയ ശ്രദ്ധയിലെത്തിക്കാൻ മാധ്യമങ്ങൾ തയ്യാറായിട്ടുമില്ല. വന്ദേമാതരം നിർബന്ധമാക്കലാണ് ശിശുമരണത്തേക്കാൾ വലിയ പ്രശ്നമെന്ന് ടൈംസ് നൗവിലെ മാധ്യമ പ്രവർത്തക പറഞ്ഞതും ശ്രദ്ധേയമായി. അതേസമയം പ്രാണവായു ലഭിക്കാത്തതു മൂലമല്ല ശിശുമരണമെന്നാണ് ബിജെപി സർക്കാരിന്റെ നിലപാട്. ഇന്നലെ ജില്ലാ മജിസ്ട്രേട്ട് രാജീവ് റൗതേല ആണ് 48 മണിക്കൂറിനിടെ 30 കുട്ടികൾ മരിച്ച കാര്യം പുറത്തുവിട്ടത്. ആശുപത്രിയിൽ ഓക്സിജൻ വിതരണം ചെയ്തിരുന്ന കമ്പനിക്ക് 68 ലക്ഷം രൂപ കുടിശിക വരുത്തിയിരുന്നു. ഇതെത്തുടർന്നു കമ്പനി വ്യാഴാഴ്ച ഓക്സിജൻ വിതരണം നിർത്തി വയ്ക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. എന്നാൽ, പകരം സംവിധാനം ഏർപ്പെടുത്തിയിരുന്നതായും ആശുപത്രിയിൽ വേണ്ടത്ര ഓക്സിജൻ സിലണ്ടറുകൾ ലഭ്യമായിരുന്നുവെന്നും ജില്ലാ മജിസ്ട്രേട്ട് പറഞ്ഞു.


Image Title


Read More >>