ചേതൻ ഭഗതിന്റെ പുസ്തകം ഡൽഹി സർവ്വകലാശാലയുടെ പാഠ്യപദ്ധതിയിൽ; വിമർശനവുമായി അധ്യാപകർ

ചോയിസ് ബോസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭഗതിന്റെ നോവല്‍ പഠിക്കേണ്ടത്. ഇംഗ്ലീഷ് ഇഷ്ടവിഷയമായി എടുക്കുന്നവര്‍ക്ക് പോപ്പുലര്‍ ഫിക്ഷന്‍ എന്ന പേപ്പര്‍ തിരഞ്ഞെടുക്കാം.

ചേതൻ ഭഗതിന്റെ പുസ്തകം ഡൽഹി സർവ്വകലാശാലയുടെ പാഠ്യപദ്ധതിയിൽ; വിമർശനവുമായി അധ്യാപകർ

ഡല്‍ഹി സര്‍വ്വകലാശാല പാഠ്യപദ്ധതിയില്‍ ചേതന്‍ ഭഗതിന്റെ നോവലായ ഫൈവ് പോയിന്റ് സംവണ്‍ ഉള്‍പ്പെടുത്തിയത് വിവാദമായി. ജനപ്രിയ സാഹിത്യ വിഭാഗത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് നോവലുള്ളത്.

ചോയിസ് ബോസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭഗതിന്റെ നോവല്‍ പഠിക്കേണ്ടത്. ഇംഗ്ലീഷ് ഇഷ്ടവിഷയമായി എടുക്കുന്നവര്‍ക്ക് പോപ്പുലര്‍ ഫിക്ഷന്‍ എന്ന പേപ്പര്‍ തിരഞ്ഞെടുക്കാം.

നോവല്‍ ബെസ്റ്റ് സെല്ലറായിരിക്കാം പക്ഷേ നിലവാരമില്ലാത്തതാണെന്ന് ഡല്‍ഹി സര്‍വ്വകലാശാലയിലെ അധ്യാപികയായ കുല്‍ജീത് സിങ് പറഞ്ഞു.

പ്രമാണിമാരാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് ചേതന്‍ ഭഗത് ട്വിറ്ററില്‍ പ്രതികരിച്ചു.