ചെനാനി-നസ്രി തുരങ്കപാത: ഇന്ത്യയുടെ എഞ്ചിനീയറിംഗ് അത്ഭുതം

അഞ്ചര വര്‍ഷങ്ങളെടുത്താണ് ഈ മഹാതുരങ്കത്തിന്‌റെ പണി പൂര്‍ത്തിയാക്കിയത്. 1500 എഞ്ചിനീയര്‍മാര്‍, ഭൂമിശാസ്ത്രജ്ഞന്മാര്‍, മറ്റ് തൊഴിലാളികള്‍ എന്നിങ്ങനെ മനുഷ്യപ്രയത്‌നത്തിന്‌റെ മകുടോദാഹരണമാകുന്നു ചെനാനി-നസ്രി തുരങ്കപാത.

ചെനാനി-നസ്രി തുരങ്കപാത: ഇന്ത്യയുടെ എഞ്ചിനീയറിംഗ് അത്ഭുതം

ഏപ്രില്‍ രണ്ടിന് ചെനാനി-നസ്രി തുരങ്കപാത ഉത്ഘാടനം ചെയ്യപ്പെട്ടപ്പോള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്‌റെ നിമിഷങ്ങളായിരുന്നു അത്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയാണ് ഹിമാലയത്തിന്‌റെ ഹൃദയഭാഗത്തിലൂടെ കടന്നു പോകുന്നത്. 9.2 കിലോമീറ്റര്‍ നീളമുള്ള ഈ തുരങ്കം ജമ്മുവില്‍ നിന്നും ശ്രീനഗര്‍ വരെയുള്ള ദൂരം 350 കിലോമീറ്ററില്‍ നിന്നും 250 കിലോമീറ്റര്‍ ആയി കുറയ്ക്കും. രണ്ട് മണിക്കൂര്‍ യാത്രാസമയമാണ് ലാഭിക്കാനാകുക.

അഞ്ചര വര്‍ഷങ്ങളെടുത്താണ് ഈ മഹാതുരങ്കത്തിന്‌റെ പണി പൂര്‍ത്തിയാക്കിയത്. 1500 എഞ്ചിനീയര്‍മാര്‍, ഭൂമിശാസ്ത്രജ്ഞന്മാര്‍, മറ്റ് തൊഴിലാളികള്‍ എന്നിങ്ങനെ മനുഷ്യപ്രയത്‌നത്തിന്‌റെ മകുടോദാഹരണമാകുന്നു ചെനാനി-നസ്രി തുരങ്കപാത.

രണ്ട് റ്റ്യൂബുകളാണ് തുരങ്കത്തിനുള്ളത്. മെയിന്‍ ടണല്‍, എസ്‌കേപ് ടണല്‍ എന്നിവയാണവ. 300 മീറ്റര്‍ അകലത്തിലുള്ള ഈ റ്റിയൂബുകള്‍ 29 ഇടങ്ങളില്‍ കൂട്ടിമുട്ടുന്നുണ്ട്. നിരീക്ഷണ ക്യാമറകളും ട്രാഫിക് കണ്ട്രോള്‍ സഹായവും എല്ലാം സജ്ജമാണിവിടെ. തുരങ്കത്തിനകത്തെ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാമായി എക്‌സോസ്റ്റ് മീറ്ററുകളും ഉണ്ട്. റേഡിയോ ഫ്രീക്വൻസി,

അഗ്നിശമനസൌകര്യം, എസ് ഒ എസ് കാൾ ബോക്സ് എന്നിങ്ങനെ സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാനുള്ള എല്ലാ സൌകര്യങ്ങളും ഇവിടെ സജ്ജമാണ്. ഏറ്റവും പ്രധാനപ്പെട്ട സൗകര്യം പാര്‍ക്കിംഗ് സ്ഥലം ആണ്. തുരങ്കത്തിനുള്ളില്‍ വച്ച് വാഹനം കേടായാല്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ടണലിനുള്ളിൽ മൊബൈൽ ഫോണും ഉപയോഗിക്കാൻ സാധിക്കും. സിഗ്നൽ ലഭിക്കാനുള്ള സൌകര്യങ്ങൾ ബിഎസ്എൻഎൽ, എയർടെൽ കമ്പനികൾ സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിലെ വെളിച്ചം ക്രമീകരിച്ചിരിക്കുന്നതും പ്രത്യേകരീതിയിലാണ്. കനത്ത വെളിച്ചത്തിൽ നിന്നും തുരങ്കത്തിലേയ്ക്ക് കയറുമ്പോൾ വെളിച്ചം പ്രശ്നമാകാതിരിക്കാനാണിത്. 100 വാട്ടർ പ്രൂഫുമാണ് തുരങ്കം.

2010 ല്‍ ആയിരുന്നു ചെനാനി-നസ്രി പാത പദ്ധതിയുടെ ആശയം സര്‍ക്കാരിന്‌റെ പരിഗണനയ്ക്ക് വച്ചത്. 2011 ഏപ്രിലില്‍ മന്‍മോഹന്‍ സിംങ് പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ചെനാനി-നസ്രി തുരങ്കപാതയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. തുരങ്കനിര്‍മ്മാണത്തിനിടെ ഉണ്ടായ തീപിടുത്തത്തില്‍ 10 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സമുദ്രനിരപ്പില്‍ നിന്നും 1200 മീറ്റര്‍ ഉയരത്തിലുള്ള ഈ തുരങ്കം ട്രാന്‍സ്വേഴ്‌സ് വെന്‌റിലേഷന്‍ സിസ്റ്റം ഉള്ള ലോകത്തിലെ ആറാമത്തെ വലിയ തുരങ്കമാണ്.