പാക് വിമാനങ്ങൾ അതിർത്തി ലംഘിച്ചു; കശ്മീരിലേയും പഞ്ചാബിലേയും വിമാനത്താവളങ്ങൾ അടച്ചു: രാജ്യം യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്

അതിര്‍ത്തി ലംഘിച്ച് എത്തിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുരത്തിയിരുന്നു.

പാക് വിമാനങ്ങൾ അതിർത്തി ലംഘിച്ചു; കശ്മീരിലേയും പഞ്ചാബിലേയും വിമാനത്താവളങ്ങൾ അടച്ചു: രാജ്യം യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്

പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ കശ്മീരിലേയും പഞ്ചാബിലേയും വിമാനത്താവളങ്ങള്‍ അടച്ചു. നാല് വിമാനത്താവളങ്ങളാണ് അടച്ചത്. ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട്, ചണ്ഡീ​ഗഢ്, അമൃത്‌സര്‍ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.

ഇവിടേക്ക് കൂടുതൽ സേനെയെ എത്തിക്കാനാണ് വിമാനത്താവളങ്ങള്‍ അടച്ചത്. യുദ്ധസമാനമായ ഒരുക്കങ്ങളാണ് അതിര്‍ത്തിയില്‍ ഇപ്പോഴുള്ളത്.

അതിര്‍ത്തി ലംഘിച്ച് എത്തിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുരത്തിയിരുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ബോംബ് വര്‍ഷിച്ചതായും സൂചനയുണ്ട്. എയര്‍ ഫോഴ്സിന്റെ നീക്കങ്ങള്‍ക്ക് വേണ്ടിയാണ് വിമാനത്താവളം അടച്ചിട്ടതടക്കമുള്ള നയപരമായ ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന.

നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തില്‍ ഉന്നത സൈനിക മേധാവികള്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പുറത്ത് വന്നിട്ടില്ല.