ട്രാന്‍സ്‌ജെന്‍ഡേഴ്‌സും സ്വവര്‍ഗ്ഗ പ്രണയികളും രക്തം ദാനം ചെയ്യണ്ട: വിവാദ തീരുമാനവുമായി ആരോഗ്യ മന്ത്രാലയം

ട്രാന്‍സ്‌ജെൻഡേഴ്‌സും സ്വവര്‍ഗ്ഗ പ്രണയികളും രക്തം ദാനം ചെയ്യണ്ട. വിവാദ തീരുമാനവുമായി ആരോഗ്യ മന്ത്രാലയം

ട്രാന്‍സ്‌ജെന്‍ഡേഴ്‌സും സ്വവര്‍ഗ്ഗ പ്രണയികളും രക്തം ദാനം ചെയ്യണ്ട: വിവാദ തീരുമാനവുമായി ആരോഗ്യ മന്ത്രാലയം

ട്രാന്‍സ്‌ജെന്‍ഡേഴ്സിനോടും സ്വവര്‍ഗ്ഗാനുരാഗികളോടും കടുത്ത അവഗണനയുള്ള രക്തദാന ചട്ടഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും രക്തം ദാനം ചെയ്യാനുള്ള അനുവാദമില്ലെന്ന് പുതിയ ചട്ടം ഏറെ വിവാദമാകും. ലൈംഗിക വൈവിധ്യത്തെ രോഗം എന്ന നിലയ്ക്ക് കണ്ടുകൊണ്ടുള്ള ഈ ഒഴിവാക്കല്‍ ഏറെ പോരാട്ടങ്ങള്‍ക്ക് കാരണമാകും.

രക്തദാനത്തിനുള്ള കൂടിയ പ്രായം 60ല്‍ നിന്ന് 65ലേയ്ക്കും ഉയര്‍ത്തുകയാണ്. ആദ്യമായി രക്തം ദാനം ചെയ്യുന്നവരുടെ പ്രായം അപ്പോഴും 60ല്‍ താഴെയായിരിക്കണം. കുറഞ്ഞ പ്രായപരിധി 18 വയസു തന്നെ തുടരും. രക്തദാനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പുതുക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കരട് നിര്‍ദ്ദേശത്തിലാണ് മാറ്റം നിര്‍ദ്ദേശിച്ചിരിക്കുന്നത്. രക്തബാങ്ക് എന്ന പേരിനു പകരം ഇനി രക്തകേന്ദ്രം എന്നാകും. പച്ച കുത്തിയവര്‍ ആറ് മാസത്തിനു ശേഷം രക്തം നല്‍കാം എന്നതിലും മാറ്റം വരും. ഇനി പച്ച കുത്തിയവര്‍ക്ക് ഒരു വര്‍ഷത്തിനു ശേഷം മാത്രമേ രക്തം ദാനം ചെയ്യാനാകു. ഡെങ്കി, ചിക്കുന്‍ഗുനിയ രോഗബാധിതര്‍ പൂര്‍ണ്ണാരോഗ്യത്തിലെത്തിയ ശേഷം ആറുമാസത്തിനു ശേഷവും സിക വൈറസ് ബാധിതര്‍ക്ക് നാലു മാസത്തിനു ശേഷവും നല്‍കാം.