പൊതുജനം അങ്ങനെ വിവരങ്ങളൊന്നും അറിയേണ്ടതില്ല; വിവരാവകാശ കമ്മീഷന്റെ അധികാരങ്ങൾ വെട്ടിച്ചുരുക്കാൻ കേന്ദ്ര സർക്കാർ നീക്കം

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ​ക്കും സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​ക്കും തു​ല്യ​മാ​യ പ​ദ​വി​യാ​ണ് ഇപ്പോൾ​ മുഖ്യ വിവരാവകാശ കമ്മീഷണർക്കുള്ളത്​. ഇ​ത്​ കാ​ബി​ന​റ്റ്​ സെ​ക്ര​ട്ട​റി​ക്കു തു​ല്യ​മാ​യ പദവിയിലേക്ക് തരാം താഴ്ത്താനാണ് കേന്ദ്രത്തിന്റെ നീക്കം. തുടർന്ന് കമ്മീഷണറുടെയും കമ്മീഷൻ അംഗങ്ങളുടെയും അധികാരം പുനർനിശ്ചയിക്കാനും ആലോചനയുണ്ട്.

പൊതുജനം അങ്ങനെ വിവരങ്ങളൊന്നും അറിയേണ്ടതില്ല; വിവരാവകാശ കമ്മീഷന്റെ അധികാരങ്ങൾ വെട്ടിച്ചുരുക്കാൻ കേന്ദ്ര സർക്കാർ നീക്കം

പൊതുജനങ്ങളുടെ അറിയാനുള്ള അവകാശം കേന്ദ്രസർക്കാരിന് 'തലവേദനയാകുന്നതിനാൽ' വിവരാവകാശ കമ്മീഷന്റെ അധികാരങ്ങൾ വെട്ടിച്ചുരുക്കാൻ അണിയറയിൽ നീക്കങ്ങൾ ശക്തമാകുന്നു. നരേന്ദ്ര മോഡി സർക്കാരിന്റെ പല പദ്ധതികളുടേതടക്കം കണക്കുകളും സ്ഥിതിവിവരങ്ങളും പുറത്തുവന്നതും പ്രധാനമന്ത്രി യാത്രാ ചെലവും ഭക്ഷണ ചെലവുമടക്കം വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് നൽകാൻ നിര്ബന്ധിതരാക്കപ്പെടുന്നതുമാണ് കേന്ദ്രസർക്കാരിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് സൂചനകൾ. അഴിമതി വിവരങ്ങൾ പുറത്തുവരുന്നതിനാൽ രാഷ്ട്രീയ - ഉദ്യോഗസ്ഥ ലോബി ഏറെക്കാലമായി വിവരാവകാശ നിയമത്തെ ദുര്ബലപ്പെടുത്തുന്നതിനുവേണ്ടി പരിശ്രമിച്ചുവരികയായിരുന്നു.

വിവരാവകാശ കമ്മീഷനെ ദുർബലപ്പെടുത്തുന്നതിന്റെ ആദ്യ നീക്കമെന്ന നിലയിൽ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​റു​ടെ​യും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മീ​ഷ​ണ​ർ​മാ​രു​ടെ​യും പ​ദ​വി ത​രം​താ​ഴ്​​ത്താ​നാണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആലോചിക്കുന്നത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ​ക്കും സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​ക്കും തു​ല്യ​മാ​യ പ​ദ​വി​യാ​ണ് ഇപ്പോൾ​ മുഖ്യ വിവരാവകാശ കമ്മീഷണർക്കുള്ളത്​. ഇ​ത്​ കാ​ബി​ന​റ്റ്​ സെ​ക്ര​ട്ട​റി​ക്കു തു​ല്യ​മാ​യ പദവിയിലേക്ക് തരാം താഴ്ത്താനാണ് കേന്ദ്രത്തിന്റെ നീക്കം. തുടർന്ന് കമ്മീഷണറുടെയും കമ്മീഷൻ അംഗങ്ങളുടെയും അധികാരം പുനർനിശ്ചയിക്കാനും ആലോചനയുണ്ട്.

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം 2005ലാ​ണ്​ കേ​ന്ദ്ര ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മീ​ഷ​ൻ നി​ല​വി​ൽ വ​ന്ന​ത്. ഏറ്റവും താഴെക്കിടയിലുള്ള അഴിമതി മുതൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അഴിമതികൾ പോലും വെളിച്ചത്തുകൊണ്ടുവരാൻ വിവരാവകാശ നിയമം മൂലം സാധിച്ചിട്ടുണ്ട്. അഴിമതിയെ ചെറുക്കുന്നതിൽ വിവരാവകാശ നിയമം പ്രധാന ആയുധമായി മാറി.

പ​ദ​വി കു​റ​ച്ചാ​ലും അ​ധി​കാ​ര​വും ഉ​ത്ത​ര​വാ​ദി​ത്ത​വും അ​തേ​പ​ടി തു​ട​രു​മെ​ന്നാ​ണ്​ കേന്ദ്ര സർക്കാർ ഇപ്പോൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. വിവരാവകാശ നിയമം കോടതികളിൽ ചോദ്യം ചെയ്യപ്പെടാം എന്നതിനാൽ അത്രയും ഉന്നതമായ റാങ്ക് കമ്മീഷണര്മാര്ക്ക് നൽകേണ്ടതില്ലെന്നും മറ്റുമുള്ള സാങ്കേതിക പ്രശ്നങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നത്.

Read More >>