ആ വിജ്ഞാപനം വ്യാജം; ആധാരം ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രം

ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയുടെ പേരിൽ പ്രചരിച്ച ഈ വാർത്തകൾ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വക്താവ് അറിയിച്ചു. ഈ വാർത്തയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയതായും അന്വേഷണം നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ആ വിജ്ഞാപനം വ്യാജം; ആധാരം ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രം

ആധാരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം വ്യാജമെന്നു കേന്ദ്രം. 1950 മുതലുള്ള ആധാരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രം​ഗത്തെത്തിയിരിക്കുന്നത്.

ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയുടെ പേരിൽ പ്രചരിച്ച ഈ വാർത്തകൾ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വക്താവ് അറിയിച്ചു. ഈ വാർത്തയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയതായും അന്വേഷണം നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഈമാസം 15നാണ് ഭൂമി സംബന്ധമായ രേഖകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി വിജ്ഞാപനം ഇറങ്ങിയതായി വാർത്തകൾ വന്നത്. ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡേണൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്നും വീഴ്ച വരുത്തിയാൽ 2016ൽ ഭേദ​ഗതി ചെയ്യപ്പെട്ട ബിനാമി ഇടപാട് നിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

A police complaint has been filed and the matter is being investigated. https://t.co/4VHBw8u3KY

ആ​ഗസ്റ്റ് 15നു മുമ്പ് ഇത് പൂർത്തിയാക്കണമെന്നാണ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കൈമാറിയതെന്ന തരത്തിലുള്ള വിജ്ഞാപനത്തിലെ നിർദേശമെന്നുമായിരുന്നു വാർത്തകൾ.

എന്നാൽ, ഇത് വ്യാജമാണെന്നു കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സീൽ വച്ച്, അണ്ടർ സെക്രട്ടറിയുടെ ഒപ്പടക്കം ഇത്തരമൊരു വിജ്ഞാപനം ഇറങ്ങിയത് എങ്ങനെയെന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുകയാണ്.

അതേസമയം, എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും ആധാർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഡിസംബർ 31നകം നിലവിലെ ബാങ്ക് അക്കൗണ്ടുകളെല്ലാം ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രം നിർദേശിച്ചത്.

Read More >>