കേരളം വിജയിക്കുന്നു; കന്നുകാലി കശാപ്പ് വിജ്ഞാപനത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്ര സർക്കാർ

കന്നുകാലി കശാപ്പ് വിജ്ഞാപനത്തിനെതിരെ കേരളത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ അന്തർദേശീയ ശ്രദ്ധയാകർഷിച്ചത് ഗുണപരമല്ല എന്നതാണ് കേന്ദ്രത്തിന്റെ നിരീക്ഷണം. കേന്ദ്രവിജ്ഞാപനം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നുള്ള കേരളത്തിന്റെ വിമർശനം മറ്റു സംസ്ഥാനങ്ങൾകൂടി ഏറ്റെടുക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രം പിന്മാറുന്നത്.

കേരളം വിജയിക്കുന്നു; കന്നുകാലി കശാപ്പ് വിജ്ഞാപനത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്ര സർക്കാർ

കന്നുകാലി കശാപ്പ് വിജ്ഞാപനത്തിനെതിരെ രാജ്യവ്യാപകമായും വിശേഷാൽ കേരളത്തിൽ നിന്നും ഉയർന്ന പ്രതിഷേധങ്ങൾ ഫലം കാണുന്നു. കശാപ്പ് നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹർഷവർധൻ അറിയിച്ചു.

കന്നുകാലി കശാപ്പ് വിജ്ഞാപനത്തിനെതിരെ കേരളത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ അന്തർദേശീയ ശ്രദ്ധയാകർഷിച്ചത് ഗുണപരമല്ല എന്നതാണ് കേന്ദ്രത്തിന്റെ നിരീക്ഷണം. കേന്ദ്രവിജ്ഞാപനം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നുള്ള കേരളത്തിന്റെ വിമർശനം മറ്റു സംസ്ഥാനങ്ങൾകൂടി ഏറ്റെടുക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രം പിന്മാറുന്നത്.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനോ മാട്ടിറച്ചി കഴിക്കുന്നതിനോ ഒരു തരത്തിലുള്ള നിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണങ്ങളും ആശങ്കയും കേന്ദ്ര സർക്കാർ ഉടൻ പരിഹരിക്കും.

മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരു മാസത്തോളമായി ഇൗ വിജ്ഞാപനം വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ചിലര്‍ വിജ്ഞാപനം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് ഈ വിവാദങ്ങളെല്ലാം ഉണ്ടായതെന്ന് മന്ത്രി വിശദീകരിച്ചു.

Story by