വോട്ടു ചെയ്‌താൽ സ്ലിപ് കാട്ടുന്ന യന്ത്രങ്ങൾ വാങ്ങാൻ കേന്ദ്രാനുമതി

വോട്ടു ചെയ്യുന്നത് ആർക്കാണെന്ന് രേഖപ്പെടുത്തിയ സ്ലിപ് കാട്ടുന്ന വോട്ടിങ് യന്ത്രങ്ങൾ വാങ്ങാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രസർക്കാർ അനുമതി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരം യന്ത്രങ്ങൾ വാങ്ങാനാണ് തീരുമാനം.

വോട്ടു ചെയ്‌താൽ സ്ലിപ് കാട്ടുന്ന യന്ത്രങ്ങൾ വാങ്ങാൻ കേന്ദ്രാനുമതി

വോട്ടു ചെയ്യുന്നത് ആർക്കാണെന്ന് രേഖപ്പെടുത്തിയ സ്ലിപ് കാട്ടുന്ന വോട്ടിങ് യന്ത്രങ്ങൾ വാങ്ങാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി. കേന്ദ്രമന്ത്രിസഭായോഗമാണ് അനുമതി നൽകിയത്. വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വിവിപാറ്റ് യന്ത്രം ഉപയോഗിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമാണ് അംഗീകരിച്ചത്. ഇത്തരം യന്ത്രങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് പണം അനുവദിക്കും.

പുതിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനായ വിവിപാറ്റ് യന്ത്രം വാങ്ങണമെന്നു നിർദ്ദേശിച്ചു മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ നസീം സെയ്ദി മാർച്ചിൽ കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. 3100 കോടി രൂപ വേണമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറുടെ ആവശ്യം.

അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വിവിപാറ്റ് യന്ത്രം ഉപയോഗിക്കും.ഇതിനായി സെപ്റ്റംബറിന് മുൻപെങ്കിലും ഇത്തരം യന്ത്രങ്ങൾ വാങ്ങേണ്ടതുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 8 മണ്ഡലങ്ങളിൽ വിവിപാറ്റ് യന്ത്രം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു.