ഒടുവിൽ കുറ്റസമ്മതം; നോട്ട് നിരോധനത്തിന്റെ ആഘാതത്തെ കുറിച്ച് ഇതുവരെ പഠിച്ചിട്ടില്ലെന്നു മോദി സർക്കാർ

നോട്ട് നിരോധനം മൂലം കർഷകർക്ക് വലിയ കഷ്ടതകൾ നേരിടേണ്ടി വന്നതായി കേന്ദ്ര കൃഷി മന്ത്രാലയം പാർലിമെന്ററിലെ സ്റ്റാന്റിംഗ് കമ്മിറ്റിക്കു മുൻപാകെ സമ്മതിച്ചിരുന്നു.

ഒടുവിൽ കുറ്റസമ്മതം; നോട്ട് നിരോധനത്തിന്റെ ആഘാതത്തെ കുറിച്ച് ഇതുവരെ പഠിച്ചിട്ടില്ലെന്നു മോദി സർക്കാർ

ഇന്ത്യയിലെ കോടിക്കണക്കിനു സാധാരണക്കാരെ ഒറ്റദിവസം കൊണ്ട് ദരിദ്രരാക്കി മാറ്റിയ നോട്ട് നിരോധനത്തിന്റെ ആഘാതത്തെ കുറിച്ചും അന്തരഫലങ്ങളെക്കുറിച്ചും ഇതുവരെപഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് മോദി സർക്കാരിന്റെ കുറ്റസമ്മതം. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നോട്ട് നിരോധനത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ചും ആഘാതങ്ങളെക്കുറിച്ചും സർക്കാർ പഠനങ്ങളെന്തെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് ലോക്സഭയിൽ ചോദിച്ച ചോദ്യത്തിന് ഇല്ല എന്നായിരുന്നു അരുൺ ജെയ്റ്റലിയുടെ വിശ്വസ്തൻ പൊൻ രാധാകൃഷ്ണൻറെ മറുപടി

2016 നവംബർ എട്ട് സന്ധ്യക്കാണ്‌ മുന്നറിയിപ്പോ തയാറെടുപ്പോ കൂടാതെ ഇന്ത്യയിലെ സാധാരണക്കാരെയും പാവപ്പെട്ടവരെയും ഒറ്റയടിക്ക് ഇരുട്ടിലാക്കിയ നോട്ട് നിരോധനം മോദി പ്രഖ്യാപിച്ചത്. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളാണ് അന്ന് നിരോധിക്കപ്പെട്ടത്.നോട്ട് നിരോധനം കള്ളപ്പണത്തിനു അറുതിവരുത്തുമെന്നായിരുന്നു മോദിയുടെ അവകാശവാദം. എന്നാൽ 98 ശതമാനത്തിലധികം പഴയ നോട്ടുകൾ തിരിച്ചെത്തി.

നോട്ട് നിരോധനം മൂലം കർഷകർക്ക് വലിയ കഷ്ടതകൾ നേരിടേണ്ടി വന്നതായി കേന്ദ്ര കൃഷി മന്ത്രാലയം പാർലിമെന്ററിലെ സ്റ്റാന്റിംഗ് കമ്മിറ്റിക്കു മുൻപാകെ സമ്മതിച്ചിരുന്നു.

ഇന്ത്യയിലെ 263 ദശലക്ഷത്തോളം കർഷകരിൽ ഭൂരിഭാഗവും പണ സമ്പത്തു വ്യവസ്ഥയിൽജീവിക്കുന്നവരാണ്. ഇവർക്ക് നോട്ട് നിരോധനം മൂലം പണമില്ലാതെ വിത്തും വളങ്ങളും കീടനാശിനികളും സമയത്തിന് വാങ്ങാൻ സാധിച്ചില്ലെന്നും കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.വൻകിട കർഷകർക്ക് പോലും ബുദ്ധിമുട്ടുകൾ നേരിട്ടു മന്ത്രാലയം വ്യക്തമാക്കുന്നു.

എന്നാൽ ഒരാഴ്‌ചയ്‌ക്കു ശേഷം കൃഷി മന്ത്രാലയംപ്രസ്തുത റിപ്പോർട്ട് പിൻവലിക്കുകയും ഈ റിപ്പോർട്ടിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തു.പുതിയ റിപ്പോർട്ട് അനുസരിച്ചു നോട്ട് നിരോധനം കർഷകർക്ക് യാതൊരുവിധ പ്രതികൂല ഫലവും ഉണ്ടാക്കിയിട്ടില്ലെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണ്ടെത്തൽ.