പാക് സൈന്യത്തിന്റെ വെടിനിർത്തൽ കരാർ ലംഘനം; അതിർത്തിയിലെ സ്കൂളുകൾ ഇന്ത്യ അനിശ്ചിതകാലത്തേക്ക് അടച്ചു

നൗഷേര, ക്വില, ദർഹാൽ, മഞ്ചാക്കോട്ട് മേഖലകളിലെ സ്കൂളുകളാണ് അടച്ചതെന്ന് ജമ്മു കശ്മീർ ഡെപ്യൂട്ടി കമ്മീഷണർ ഷാഹിദ് ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു.

പാക് സൈന്യത്തിന്റെ വെടിനിർത്തൽ കരാർ ലംഘനം; അതിർത്തിയിലെ സ്കൂളുകൾ ഇന്ത്യ അനിശ്ചിതകാലത്തേക്ക് അടച്ചു

പാക് സൈന്യം നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്ന പശ്ചാത്തലത്തിൽ അതിർത്തിക്കു സമീപമുള്ള സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു. നൗഷേര, ക്വില, ദർഹാൽ, മഞ്ചാക്കോട്ട് മേഖലകളിലെ സ്കൂളുകളാണ് അടച്ചതെന്ന് ജമ്മു കശ്മീർ ഡെപ്യൂട്ടി കമ്മീഷണർ ഷാഹിദ് ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു.

കനത്ത ഷെല്ലിങ് നടക്കുന്ന സാഹചര്യത്തിൽ അതിർത്തിയിലെ നിരവധി പ്രദേശങ്ങളിൽ നിന്നും പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവർക്കായി നൗഷേര സെക്ടറിൽ അധികൃതർ ദുരിതാശ്വാസ ക്യാംപുകളും തുറന്നിട്ടുണ്ട്.ഇന്നു രാവിലെയും കശ്മീരിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. നൗഷേര സെക്ടറിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ടു സാധാരണക്കാർ കൊല്ലപ്പെടുകയും മൂന്നുപേർക്കു പരിക്കേൽക്കുകയും ചെയ്തു. മഞ്ചാക്കോട്ട് പ്രദേശത്തും വെടിവെപ്പുണ്ടായി.ഇതിന് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയിരുന്നു. മോർട്ടാർ ആക്രമണവും വെടിവപ്പുമാണ് മേഖലയിൽ പാക് സൈന്യം ദിവസങ്ങളായി നടത്തിവരുന്നത്.