നെറ്റ് പരീക്ഷാ ക്രമക്കേട്; സിബിഎസ്ഇ ഐടി ഡയറക്ടര്‍ക്കെതിരേ സിബിഐ എഫ്‌ഐആര്‍

സിബിഎസ്ഇ ഐടി ഡയറക്ടർ ആന്ദിക്ഷ് ജോറിക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരീക്ഷാ പേപ്പർ മൂല്യനിർണയത്തിനു കരാർ നൽകിയ കമ്പനി വ്യാജമാണെന്നും ഇതിൽ അഴിമതിയുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നെറ്റ് പരീക്ഷാ ക്രമക്കേട്; സിബിഎസ്ഇ ഐടി ഡയറക്ടര്‍ക്കെതിരേ സിബിഐ എഫ്‌ഐആര്‍

നെറ്റ് പരീക്ഷാ ക്രമക്കേടിൽ സിബിഎസ്ഇ മുതിർന്ന ഉദ്യോ​ഗസ്ഥനെതിരെ സിബിഐ എഫ്ഐആർ ഫയൽ ചെയ്തു. സിബിഎസ്ഇ ഐടി ഡയറക്ടർ ആന്ദിക്ഷ് ജോറിക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരീക്ഷാ പേപ്പർ മൂല്യനിർണയത്തിനു കരാർ നൽകിയ കമ്പനി വ്യാജമാണെന്നും ഇതിൽ അഴിമതിയുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ജോറിയുടെ നിർദേശപ്രകാരം ഒരു കോടി രൂപയ്ക്കു കരാർ ഏറ്റെടുത്ത ഈ വ്യാജ കമ്പനിക്ക് ആകെയുള്ള 500ൽ 400ഓളം സെന്ററുകളിലെ ഒഎംആർ ഷീറ്റുകൾ സ്കാൻ ചെയ്തു പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും പൂർത്തിയാക്കിയവ പോലും തിരിച്ചേൽപ്പിച്ചില്ലെന്നും സിബിഐ ഉന്നത ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ഇതുകൂടാതെ, ഈ സെന്ററുകളിലത്രയും പരീക്ഷയെഴുതുന്ന 7.94 ലക്ഷം വിദ്യാർത്ഥികളുടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മൂ​ല്യ​നി​ർ​ണ​യം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും ഈ ​കമ്പനി​ക്കു​ണ്ടാ​യി​രു​ന്നി​ല്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

ലേ​ലം വി​ളി​ക്കാ​തെ​യാ​ണ് മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള ഈ ക​രാ​ർ വ്യാ​ജ ക​മ്പനി​ക്കു ന​ൽ​കി​യ​തെ​ന്നാണ് അ​ന്വേ​ഷ​ണ​ത്തി​ലെ കണ്ടെത്തൽ. ഇ​തേ​തു​ട​ർ​ന്നു സി​ബി​ഐ സി​ബി​എ​സ്ഇ ആ​സ്ഥാ​ന​ത്തു റെ​യ്ഡ് ന​ട​ത്തുകയും ഇ​വി​ടെ​നി​ന്നു വി​വി​ധ രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണസംഘം ഐടി ഡയറക്ടർക്കെതിരെ കേസെടുത്തത്.

എന്നാൽ, ക്രമക്കേട് ആരോപണം നിഷേധിച്ച് ആന്ദിക്ഷ് ജോറി രം​ഗത്തെത്തി. തനിക്കെതിരെയുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നു പറഞ്ഞ ജോറി താനും ചെയർമാനും ചില മുതിർന്ന ഉദ്യോ​ഗസ്ഥരുമടക്കം സിബിഎസ്ഇയിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളെ ഇകഴ്ത്തിക്കാണിക്കാനാണ് ഈ നീക്കങ്ങളെന്നും പ്രതികരിച്ചു.

സംഭവത്തിൽ, മൂന്നുദിവസം മുമ്പ് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഐടി ഡയറക്ടർ ജോറി, വെസ്റ്റ് പാട്ടീൽ ന​ഗറിലെ വീനസ് ഡിജിറ്റൽ സർവീസ് പ്രതിനിധി കപിൽ ശൂർമ, വീനസ് ഡിജിറ്റൽ സർവീസ് (കരോൽ ബാ​ഗ്), സിബിഎസ്ഇയിലെ മറ്റു ചില ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെ അഴിമതി, ക്രിമിനൽ ​ഗൂഢാലോചന, ക്രിമിനിൽ ദുർനടപ്പ് എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം, സിബിഐ കേസെടുത്തതോടെ 7.94 ലക്ഷം ഉദ്യോ​ഗാർത്ഥികളുടെ ഭാവി പരുങ്ങലിലായിരിക്കുകയാണ്.