അനധികൃത സ്വത്ത് സമ്പാദനം: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ സിബിഐ കുറ്റപത്രം

2009-12 കാലഘട്ടത്തില്‍ കേന്ദ്ര മന്ത്രിയായിരിക്കെ വീര്‍ഭദ്ര സിംഗും സംഘവും 6.03 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.

അനധികൃത സ്വത്ത് സമ്പാദനം: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ സിബിഐ കുറ്റപത്രം

അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിനെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. സിംഗും ഭാര്യയുമുള്‍പ്പെടെയുള്ളവര്‍ക്കെതിരേയുള്ള കുറ്റപത്രം പ്രത്യേക ജഡ്ജി വീരേന്ദര്‍ കുമാറിന് മുമ്പിലാണ് സിബിഐ സമര്‍പ്പിച്ചത്. തങ്ങള്‍ക്കെതിരേയുള്ള സി ബി ഐയുടെ എഫ് ഐ ആര്‍ റദ്ദാക്കമെന്നാവശ്യപ്പെട്ടുള്ള വീര്‍ഭദ്ര സിംഗിന്റെ ഹരജി കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

2016 സെപ്റ്റംബര്‍ 23നാണ് മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വീര്‍ഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ, ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ് ആനന്ദ് ചൗഹാന്‍ എന്നിവര്‍ക്കെതിരെയും സിബിഐ കേസെടുത്തിരുന്നു. 2009-12 കാലഘട്ടത്തില്‍ കേന്ദ്ര മന്ത്രിയായിരിക്കെ വീര്‍ഭദ്ര സിംഗും സംഘവും 6.03 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.