മന്‍ കി ബാത്ത് എന്ന പരാമർശം സംഭാഷണത്തില്‍ നിന്ന് ഒഴിവാക്കണം; പ്രധാനമന്ത്രിയുടെ റേഡിയോ ഷോയുടെ പേര് മറ്റാര്‍ക്കും വേണ്ട: സെന്‍സര്‍ ബോര്‍ഡ്

രാജാവിനെക്കാൾ വലിയ രാജഭക്തി. പ്രധാനമന്ത്രിയുടെ റേഡിയോ ടോക് ഷോയുടെ പേര് മറ്റെവിടെയും വേണ്ടെന്ന് സെൻസർ ബോർഡിൻറെ നിർബന്ധ ബുദ്ധി. മൻ കി ബാത്ത് എന്ന പരാമർശത്തിന് കോപ്പി റൈറ്റ് ഉണ്ടോയെന്ന ആശങ്കയിലാണ് ചിത്രത്തിൻറെ അണിയറക്കാർ

മന്‍ കി ബാത്ത് എന്ന പരാമർശം സംഭാഷണത്തില്‍ നിന്ന് ഒഴിവാക്കണം; പ്രധാനമന്ത്രിയുടെ റേഡിയോ ഷോയുടെ പേര് മറ്റാര്‍ക്കും വേണ്ട: സെന്‍സര്‍ ബോര്‍ഡ്

2008 ലെ അഹമ്മദാബാദ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ്‍ ബാനര്‍ജി സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച സമീര്‍ എന്ന ചിത്രത്തില്‍ നിന്ന് മന്‍ കി ബാത്ത് എന്ന സംഭാഷണം നീക്കി സെന്‍സര്‍ ബോര്‍ഡ്. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയുടെ പേര് മറ്റൊരിടത്തും വേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്ലാജ് നിഹ്ലാനി പറഞ്ഞു. ചിത്രത്തിന്റെ അവസാനം പ്രധാന കഥാപാത്രത്തിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രംഗത്തിലാണ് 'എക് മന്‍ കി ബാത്ത് കഹും' എന്ന ഡയലോഗ് ഉള്ളത്.


ചിത്രത്തിലെ ഒരു രംഗത്തില്‍ നിന്നു ബിജെപിയുടെ കൊടി നീക്കം ചെയ്യാനും, ശാപവാക്കുകള്‍ ഒഴിവാക്കാനും, സ്‌ഫോടനത്തിന് ശേഷമുള്ള രംഗങ്ങളില്‍ കഥാപാത്രങ്ങളുടെ മുഖത്തേക്ക് ഗ്ലാസുകളും മറ്റും വീഴുന്ന രംഗവും ഒഴിവാക്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ നിഹ്ലാനിയെ നേരിട്ട് കണ്ട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും ഒരു ഗുണവുമുണ്ടായില്ലെന്ന് ദക്ഷിണ്‍ ബാനര്‍ജി ഹിന്ദുവിനോടു പറഞ്ഞു.

ഇക്കാര്യമെല്ലാം കാണിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ തന്നെ റിവൈസിങ് കമ്മറ്റിയില്‍ പരാതികൊടുക്കും. വില്ലന്‍ മന്‍കി ബാത്ത് എന്നു പറയുന്നപ്പോഴേക്കും അതാര്‍ക്കെങ്കിലും അപകീര്‍ത്തിയുണ്ടാക്കുമെന്ന് പറയുന്നത് എന്നെ അത്ഭുതപ്പെടുത്തി.' സംവിധായകന്‍ ദക്ഷിണ്‍ പറയുന്നു.


Read More >>