യോഗിയുടെ മുസ്ലിം വേട്ട തുടങ്ങി; സംവരണം എടുത്ത് കളഞ്ഞ് ആദ്യ വെട്ട്

ഉത്തര്‍പ്രദേശില്‍ സാമൂഹ്യക്ഷേമ പദ്ധതികളില്‍ ഇരുപത് ശതമാനം ന്യൂനപക്ഷ സംവരണം അഖിലേഷ് സിങ്ങ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഒഴിവാക്കാനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നത്. മുസ്ലിം സമുഹത്തോടുള്ള അസഹിഷ്ണുത വെളിപ്പെട്ടു.

യോഗിയുടെ മുസ്ലിം വേട്ട തുടങ്ങി; സംവരണം എടുത്ത് കളഞ്ഞ് ആദ്യ വെട്ട്

ഉത്തര്‍പ്രദേശില്‍ സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എടുത്തു കളയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 85 ശതമാനം സാമൂഹ്യക്ഷേമ പദ്ധതികളിലും ന്യൂനപക്ഷ സംവരണം ഏര്‍പ്പെടുത്തിയ അഖിലേഷ് യാദവ് സര്‍ക്കാരിന്റെ തീരുമാനമാണ് ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. സംവരണം നിര്‍ത്തലാക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന ന്യൂനപക്ഷകാര്യ മന്ത്രി ലക്ഷ്മി നരായണ്‍ ചൗധരി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കി കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ മുസ്ലീം ജനസംഖ്യ 19 ശതമാനമാണ്.

സാമൂഹ്യക്ഷേമ പദ്ധതികളിലെ സംവരണത്തിനെതിരാണ് സര്‍ക്കാര്‍ നിലപാടെന്നും സംവരണം നിര്‍ത്താലാക്കുമെന്നും സാമൂഹ്യക്ഷേമ മന്ത്രി രാംപതി ശാസ്ത്രി പ്രഖ്യാപിച്ചിരുന്നു. സംവരണം നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട ക്യാബിനറ്റ് നോട്ടിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കി. അടുത്ത ക്യാബിനറ്റില്‍ ഇത് വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ ആവശ്യത്തിനായി പ്രത്യേക സമുദായത്തിന് അനുകൂലമായാണ് കഴിഞ്ഞ സര്‍ക്കാര്‍ ഈ ഉത്തരവ് പ്രഖ്യാപിച്ചതെന്നാണ് യോഗി സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികള്‍ എല്ലാ ദരിദ്രര്‍ക്കും അവകാശപ്പെട്ടതാണ്. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് മതവും ജാതിയും വംശവും പരിഗണിക്കില്ലെന്ന് രാംപതി ശാസ്ത്രി വ്യക്തമാക്കുന്നു.

നേരത്തെ സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സംവരണം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എടുത്തു കളഞ്ഞത് വിവാദമായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ സംവരണാടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു ഉത്തരവ്.

Read More >>